കോതമംഗലം: എംജി സർവകലാശാലയുടെ ബിഎ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി കോതമംഗലം വാരപ്പെട്ടി സ്വദേശിനി. മുcവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനിയായ അശ്വതി വിശ്വംഭരനാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഇഞ്ചൂർ കൊല്ലംമുകളേൽ കെ.ബി.വിശ്വംഭരന്റെയും, അജിതകുമാരിയുടെയും മകളാണ് അശ്വതിയെ വാരപ്പെട്ടി ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ അഭിനന്ദനങ്ങൾ അർപ്പിച്ചു, ടീച്ചർ ആകണം എന്ന് ആണ് അശ്വതിയുടെ ആഗ്രഹം. മണ്ഡലം സെക്രട്ടറി സുബൈദ ഫാറൂഖ് മോമോന്റോ നൽകിയും, പഞ്ചായത്ത് മെമ്പർ പ്രിയ സന്തോഷ് പൊന്നാട അണിയിച്ചും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് E S ശശികുമാർ, ജനറൽ സെക്രട്ടറി അനീഷ് കുമാർ, ബൂത്ത് ഭാരവാഹികലായ അനൂപ് രാജേന്ദ്രൻ,ബിജീഷ് ഞാലിയത്ത്,വിജിമോൻ , വിജു K R തുടങ്ങിയവർ നേതൃത്വo നൽകി.
