Connect with us

Hi, what are you looking for?

CHUTTUVATTOM

എ എസ് ഐ എസ് സി സ്കൂൾ കലോത്സവം: വിമല സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം.

കോതമംഗലം : എം എ ഇന്റർനാഷണൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ നടന്ന എ എസ് ഐ എസ് സി സ്കൂൾ കലോത്സവത്തിൽ വിമലാ സെൻട്രൽ സ്കൂൾ, പെരുമ്പാവൂർ ഓവറോൾ കിരീടം നേടി.എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള പതിനഞ്ചോളം ഐ സി എസ് ഇ സ്കൂളുകളിലെ കാറ്റഗറി 1,2,3 യുടെ മത്സരങ്ങളാണ് രണ്ടു ദിവസങ്ങളിലായി സ്കൂളിൽ നടന്നത്. കാറ്റഗറി ഒന്നിലും രണ്ടിലും വിമലാ സെൻട്രൽ സ്കൂൾ, പെരുമ്പാവൂർ യഥാക്രമം 34,32 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ കാറ്റഗറി മൂന്നിൽ ആതിഥേയരായ മാർ അത്തനേഷ്യസ്‌ ഇന്റർനാഷണൽ സ്കൂൾ 30 പോയിന്റുമായി വിജയികളായി.


വിമലാ സെൻട്രൽ സ്കൂൾ 90 പോയിന്റുമായി ഓവറോൾ കിരീടം നേടിയപ്പോൾ 70 പോയിന്റുമായി സെന്റ്. പാട്രിക്സ് അക്കാദമി, അങ്കമാലി ഫസ്റ്റ് റണ്ണറപ്പും ആതിഥേയരായ മാർ അത്തനേഷ്യസ്‌ ഇന്റർനാഷണൽ സ്കൂൾ സെക്കന്റ്‌ റണ്ണറപ്പുമായി. ബസേലിയോസ്‌ പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.അനിതാ ജോർജും വിമലാ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ Sr.സിനി റോസ് സി എം സിയും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

You May Also Like