Connect with us

Hi, what are you looking for?

NEWS

പ്രാർത്ഥന പൂർവ്വം LDF സ്ഥാനാർത്ഥി ആന്റണി ജോൺ നോമിനേഷൻ സമർപ്പിച്ചു.

കോതമംഗലം : ഇടവക ദേവാലയമായ കോതമംഗലം സെന്റ്.ജോർജ് കത്തീഡ്രലിൽ എത്തി ഈശോ അച്ചന്റെ കല്ലറയിലും, മാർതോമ ചെറിയ പള്ളിയിലും, മാർത്തമറിയം വലിയ പള്ളിയിലും, ചേലാട് തെക്കേ കുരിശിലും , പ്രാർത്ഥന നടത്തിയ ശേഷം LDF നേതാക്കൾക്കും , പ്രവർത്തകർക്കും ഒപ്പമെത്തി റിട്ടേണിങ്ങ് ഓഫീസർ കോതമംഗലം DFO മുമ്പാകെ നോമിനേഷൻ നല്കി.ഡി.എഫ്.ആഫീസ് (ടി.എം.മീതിയൻ സ്മാരക മന്ദിരം ) പരിസരത്ത് നിന്ന് നൂറ് കണക്കിന് പ്രവർത്തകരുടെയും എൽ.ഡി.എഫ് നേതാക്കളും സ്ഥാനാർത്ഥിയെ അനുഗമിച്ചു. മാർക്കറ്റ്, മുനിസിപ്പൽ ബസ് സ്റ്റാന്റ്, ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്നവരോട് നോമിനേഷൻ നൽകുന്ന വിവരം അന്റണി ജോൺ പറഞ്ഞ് കൊണ്ടാണ്  ഡി.എഫ്.ഒ.ഓഫിസിലെത്തിയത്.

എൽ.ഡി.എഫ് നേതാക്കളായ ആർ.അനിൽകുമാർ, ഇ.കെ.ശിവൻ, പി എൻ.ബാലകൃഷ്ണൻ, എസ്.സതീഷ്, ഷാജി മുഹമ്മദ്, എ.ആർ.വിനയൻ, എം.കെ.രാമചന്ദ്രൻ ,എൻ.സി.ചെറിയാൻ, മനോജ് ഗോപി ,ബാബു പോൾ, ഷാജി പീച്ചക്കര, ടി.പി.തമ്പാൻ, ബേബി പൗലോസ്, മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്സൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ദാനി, റഷീദ സലിം തുടങ്ങിയ എൽ.ഡി.എഫ്. ജനപ്രതിനിധികളും സ്ഥാനാർത്ഥിയെ അനുഗമിച്ചു.

ആൻ്റണി ജോണിന് തെരെഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക കെ.സ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സി.ഐ ടി. യു മൂവാറ്റുപുഴ ഡിവിഷൻ കമ്മറ്റി പ്രിസിഡൻറ് കെ.പി. ബിനോയി നൽകി . അസോസിയേഷൻ നേതാക്കളായ സൈബി, എൽദോസ്, സലിം തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

error: Content is protected !!