Connect with us

Hi, what are you looking for?

NEWS

സമയത്തെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് വാക്കേറ്റത്തിലും കയ്യാങ്കളിയിയിലും ബസ് അപകടത്തിലും.

കോതമംഗലം : സ്വകാര്യ ബസുകൾ പുറപ്പെടുന്ന സമയത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുന്നിൽ പോയ ബസിനു പിന്നിൽ പിന്നാലെ വന്ന ബസിടിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ നേര്യമംഗലം ടൗണിലാണ് സംഭവം. നേര്യമംഗലത്തു നിന്നും യാത്ര തിരിച്ച ഐഷാസ് ബസിലെ ഡ്രൈവറും അനുപമ ബസിലെ ഡ്രൈവറും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. തർക്കത്തെ തുടർന്ന് ബസ് നിർത്തി അനുപമ ബസിന്റെ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി ഐഷാസ് ബസിലെ ഡ്രൈവറെ സീറ്റിൽ നിന്നും വലിച്ചു ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവറുടെ നിയന്ത്രണം തെറ്റി മുന്നിലെ അനുപമ ബസിൽ ചെന്ന് ഇടിച്ചു.


ബസിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കുകൾ ഇല്ല. കുറെ ദിവസങ്ങളായി രണ്ടു ബസുകളിലെയും ജീവനക്കാർ തമ്മിൽ ബസ് പുറപ്പെടുന്ന സമയത്തെ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നതായി അറിയുന്നു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...