Connect with us

Hi, what are you looking for?

NEWS

MP’s യൂത്ത് അഗ്രോമിഷൻ പദ്ധതിക്ക് കോതമംഗലത്ത് തുടക്കം

കോതമംഗലം: ഇടുക്കി MP അഡ്വ ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കിവരുന്ന MP’s യൂത്ത് അഗ്രോമിഷൻ പദ്ധതിയുടെ കോതമംഗലം നിയോജകമണ്ഡലംതല ഉദ്ഘാടനം അഡ്വ:ഡീൻ കുര്യാക്കോസ് MP കോട്ടപ്പടി വടക്കുംഭാഗത്ത് 1 ഹെക്ടർ പാടശേഖരത്തിൽ വിത്തെറിഞ്ഞ് നിർവഹിച്ചു.  നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും യുവാക്കളെ സംഘടിപ്പിച്ച് തരിശു നിലങ്ങളുൾപ്പടെ കണ്ടെത്തി പദ്ധതി വിപുലീകരിക്കുമെന്നു അഡ്വ: ഡീൻ കുര്യാക്കോസ് MP അറിയിച്ചു.

കോൺഗ്രസ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് MK എൽദോസ് അധ്യക്ഷനായ യോഗത്തിൽ അനൂപ് കാസിം സ്വാഗതം ആശംസിച്ചു. കോൺഗ്രസ് നേതാക്കളായ AG ജോർജ്ജ്,MS എൽദോസ്,MK വേണു,KJ ബോബൻ,ഷെമീർ പനയ്ക്കൽ, PK ചന്ദ്രശേഖരൻ നായർ,MK കരിം,ബാബു ജോസഫ്,പ്രിൻസ് വർക്കി,PM നവാസ്,PV മൈതീൻ,ജോസ് കൈതമന, TM അമീൻ,എൽദോസ് കീച്ചേരി,ജോർജ്ജ് PP, PT ഷിബി എന്നിവർ നേതൃത്വം നൽകി.

You May Also Like