Connect with us

Hi, what are you looking for?

EDITORS CHOICE

ഹീറോ യംഗ്സ് ക്ലബ്ബിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യുവജനക്ഷേമ ബോർഡിന്റെ അംഗീകാരം.

കോതമംഗലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവച്ച അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന് കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് പുരസ്ക്കാരം നൽകി ആദരിച്ചു. ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് മഹാമാരി ക്കാലത്ത് കോവിഡ് രോഗികളുടെ ഒരു അഭയ കേന്ദ്രമായിരുന്നു അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ്. കോവിഡ് രോഗികൾക്ക് ടാക്സി വാഹനത്തിലും പൊതുഗതാഗത സംവിധാനത്തിലും സ്വന്തം വാഹനങ്ങളിൽ പോലും യാത്രകൾ നിഷേധിച്ചപ്പോൾ ക്ലബ്ബ് പ്രവർത്തകർ പ്രത്യേകം തയ്യാറാക്കിയ രണ്ട് സ്വകാര്യ വാഹനങ്ങളും ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ആബുലൻസിലും സൗജന്യ സേവനം ലഭ്യമാക്കി, കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്ക്കാര ചടങ്ങുകൾ ക്ലബ്ബ് പ്രവർത്തകർ ഏറ്റെടുത്ത് നടത്തി, കോവിഡ് രോഗികൾക്ക് വിവിധ ഹോസ്പിറ്റലുകളിൽ ആവശ്യമായ ബെഡ് സ്പൈസ് ഒരുക്കി യഥാസമയങ്ങളിൽ ആശുപത്രികളിൽ എത്തിക്കുന്നതോടൊപ്പം ആവശ്യമായ മരുന്നുകളും എത്തിച്ച് നൽകി.

അടിവാട് ടൗണും വിവിധ സ്ഥാപനങ്ങളും ദൈനം ദിനം അണുവിമുക്ത ശുചീകരണം നടത്തി .കൂടാതെ കോവിഡ് രോഗികൾ അധിവസിച്ചിരുന്ന ഒട്ടനവധി വീടുകൾ കോതമംഗലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളും സൗജന്യമായി സാനിറ്റൈസ് ചെയ്ത് നൽകി.കൂടാതെ പല്ലാരിമംഗലം സി എച്ച് സി യിൽ കോവിഡ് ടെസ്റ്റിനും വാക്സിൻ എടുക്കാൻ വരുന്നവരും കൂട്ടം കൂടാതിരിക്കുവാനും തന്മൂലം രോഗവ്യാപനം തടയുക എന്ന ലക്ഷ്യം മുൻനിർത്തി രണ്ട് മാസക്കാലം ക്ലബ് പ്രവർത്തകർ സൗജന്യ വോളന്റിയർ സേവനം നൽകി. കൂടാതെ കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ ചെയ്യാനാകാതെ വീടുകളിൽ കഴിഞ്ഞ ഒട്ടനവധി നിർദ്ധന കുടുംബാംഗങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ എത്തിച്ച് നൽകി. ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതിനാലാണ് ക്ലബ്ബ് ഇത്തരം പുരസ്ക്കാരത്തിന് അർഹരായത്.

പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഗ്രാമപഞ്ചായത്ത് അംഗം എ എ രമണൻ യുവജന ക്ഷേമ ബോർഡ് പഞ്ചായത്ത് കോ-ഓഡിനേറ്റർ ഹക്കീം ഖാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് യു എച്ച് മുഹിയുദ്ധിൻ സ്പോർട്സ് ഓർഗനൈസർ ഇൻചാർജ് അബിൻസ് അബ്ദുൾ കരീം തുടങ്ങിയവർ ചേർന്ന് പുരസ്ക്കാരം എറ്റു വാങ്ങി.

You May Also Like

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് മാനിക്കല്‍ സൈനുദ്ധിന്‍ (94) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഷെരിഫ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആമിന, സുലൈഖ, ഖദീജ, ഹാജറ,പരേതയായ ആസിയ. മരുമക്കള്‍: ഫാത്തിമ, അലിയാര്‍, അബൂബക്കര്‍, സല്‍മാനുല്‍...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കഴിഞ്ഞ അധ്യയന വര്‍ഷം എ പ്ലസ് നേടിയ...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

NEWS

പല്ലാരിമംഗലം: അടിവാട് ചെത്തിക്കോട്ട് പരേതനായ പരീതിൻ്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. കബറടക്കം ബുധനാഴ്ച 10ന് അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അസി,ഷൈല മരുമക്കൾ:സലൂജ (കേരള ബാങ്ക് ),എം.എം. നസീർ...

NEWS

കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ്...

CRIME

പോത്താനിക്കാട്: പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളിയങ്കി കവര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 നും വെള്ളിയാഴച പുലര്‍ച്ചെ 5.30 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസിന് മുന്നില്‍...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഗവർമെന്റ് ഹോമിയോ ആശുപത്രിയുടേയും യോഗഹാളിന്റേയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി....

error: Content is protected !!