Connect with us

Hi, what are you looking for?

ACCIDENT

നേര്യമംഗലം അഞ്ചാംമൈലിന് സമീപം കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവിന് പരിക്ക്

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ നേര്യമംഗലം അഞ്ചാംമൈലിന് സമീപം കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവിന് പരിക്ക്.
ദേശീയപാതയിൽ നിന്ന് കുളമാംകുഴിയിലേക്ക് പോകുന്ന വഴിയിൽ കാട്ടാനയുടെ അക്രമവും ആനയെയും കണ്ട് രക്ഷപെടാനായ ഓടിയ പ്രശാന്തിനെ ആന ഓടിക്കുകയായിരുന്നു. കുളമാംകുഴിയിൽ താമസക്കാരനാണ് പ്രശാന്ത്.

കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന കുത്തിമറിച്ചിട്ട പനഭക്ഷിച്ചു കൊണ്ട് നിൽക്കുമ്പോൾ അതറിയാതെ അതുവഴി വന്ന പ്രശാന്തിനെയാണ് ആന ആക്രമിക്കുവാൻ ശ്രമിച്ചത്. രക്ഷപ്പെടുന്നതിനിടയിൽ പ്രശാന്തിന് വീണ് കാൽ മുട്ടിന് പരിക്കേറ്റിട്ടുണ്ട്.അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയപാതക്ക് സമീപം വാളറക്കും നേര്യമംഗലത്തിനുമിടയിൽ കാട്ടാന ശല്യം രൂക്ഷമായതിനാൽ യാത്രക്കാർ വരെ ഭീതിയിലാണ്.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!