Connect with us

Hi, what are you looking for?

NEWS

കുവൈറ്റിൽ നിന്നും എത്തിയ കോതമംഗലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് (30/05/20) 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

• മെയ് 28 ന് കുവൈറ്റ് – തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരനാണ് പോസിറ്റീവായ ഒന്നാമത്തെയാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ തിരുവനന്തപുരത്ത് കാരക്കോണം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.

• മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

• സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ജീവനക്കാരായ 44 വയസ്സും, 27 വയസ്സുമുള്ള മഹാരാഷ്ട്ര സ്വദേശികളായ 2 പേരാണ് രോഗം സ്ഥിരീകരിച്ച മറ്റ് 2 പേർ .ഇതിൽ ഒരാൾ മെയ് 26 ന് കാറിലുo, മറ്റെയാൾ മെയ് 27 ന് വിമാനത്തിലുമാണ് മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തിയത്. ഇവർ സ്ഥാപന നിരീക്ഷണത്തിലായിരുന്നുഇവർ ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ കോ വിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ലോക്ക് ഡൗൺ കാലയളവിൽ എറണാകുളം ജില്ലയിലേക്ക് വിദേശത്ത് നിന്നും ഇത് വരെ എത്തിയത് 1664 പേരാണ്. ഇതിൽ 94 പേർ 65 വയസിനു മുകളിലുള്ളവരും, 136 പേർ 10 വയസ്സിൽ താഴെയുള്ളവരും, 195 പേർ ഗർഭിണികളും ആണ്. ഇവരിൽ 786 പേരെ വീടുകളിലും, 862 പേരെ വിവിധ കോവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. 16 പേരെയാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ആക്കിയത്. ഇതേ കാലയളവിൽ തന്നെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്കെത്തിയത് 3923 പേരാണ്. ഇതിൽ 2076 പേർ റോഡ് മാർഗവും, 608 പേർ ട്രെയിൻ മാർഗവും, 1202 പേർ വിമാനങ്ങൾ വഴിയും, 37 പേർ കപ്പലുകൾ വഴിയും ആണ് ജില്ലയിൽ എത്തിയത്. ഇവരിൽ 34 പേരെ വിവിധ സ്ഥാപനങ്ങളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ വഴി എത്തിയവരിൽ 16 പേർക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ വന്നത് ആഭ്യന്തര വിമാനത്തിലാണ്(മഹാരാഷ്ട്ര). ബാക്കി 15 പേരും എത്തിയത് ഗൾഫ് നാടുകളിൽ നിന്നാണ്. കപ്പൽ മാർഗം എത്തിയവരിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2 പേർ വന്നത് മാലിദ്വീപിൽ നിന്നും, 4 പേർ (തീര സംരക്ഷണ സേന ഉദ്യോഗസ്ഥർ) വന്നത് ഇതര സംസ്ഥാനത്ത് നിന്നും ആണ്. ട്രെയിൻ മാർഗം വന്ന 4 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു. 3 പേർ വന്നത് മഹാരാഷ്ട്രയിൽ നിന്നും, ഒരാൾ ഉത്തർപ്രദേശിൽ നിന്നുമാണ് എത്തിയത്.റോഡ് മാർഗം വന്നവരിൽ രോഗം സ്ഥിരീകരിച്ചത് 4 പേർക്കാണ്. 2 പേർ വന്നത് ചെന്നൈയിൽ നിന്നും, രണ്ടു പേർ വന്നത് മഹാരാഷ്ട്രയിൽ നിന്നും ആണ്.

ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077

കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ക്കും വ്യത്യസ്തവും വിനോദകരവും വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും.. Please Join Our whatsapp group…  https://chat.whatsapp.com/FDlLZKrtHnN6XvDV7Nngi7

You May Also Like

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു. കൃഷിത്തോട്ടത്തിലെ ഉത് പന്നങ്ങൾ സംഭരിക്കാനും പ്രദർശിപ്പിക്കാനും വിൽക്കുന്നതിനും കഴിയുന്ന വിധത്തിൽ വിപുലമായ സംവിധാനങ്ങളും...

NEWS

കോതമംഗലം: കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് കോതമംഗലം രൂപത. എല്ലാവരുടെയും കൂട്ടായ...

NEWS

തിരുവനന്തപുരം: ആലുവ – മൂന്നാർ രാജപാത തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാർച്ച് 16-ന് പൂയംകുട്ടിയിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി എം.പി...

NEWS

കല്ലൂർക്കാട്: പഞ്ചായത്തിൽ ഇ- ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും ജിയോ മാപ്പിംഗ് നടത്തുന്നതിനും കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻ്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന...

NEWS

കോതമംഗലം: വടാട്ടുപാറയെ കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം യാഥാര്‍ഥ്യമാക്കണമെന്ന് കേരള ഫോറസ്റ്റ് ലേബര്‍ യൂണിയന്‍ (ഐഎന്‍ടിയുസി) വടാട്ടുപാറ മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കുട്ടമ്പുഴയ്ക്കുള്ള യാത്രാദൂരം നാല് കിലോമീറ്ററായി കുറയ്ക്കുന്നതും കുട്ടമ്പുഴ പഞ്ചായത്തിന്റെ...

NEWS

കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്തിന് സമീപം ആനോട്ടുപാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി. വിവിധ കൃഷിയിടങ്ങളിലൂടെ കടന്നുപോയ ആനകള്‍ എല്ലായിടത്തും നാശം വിതച്ചു. ഇന്നലെ (ചൊവ്വാഴ്ച) പുലര്‍ച്ചെ ആണ് കാട്ടാനക്കൂട്ടം എത്തിയത്.കോട്ടപ്പാറ വനമേഖലയിലെ ആനകളാണ് ഈ ഭാഗങ്ങളിലുമെത്തുന്നത്. കേളംകുഴയില്‍...

NEWS

കോതമംഗലം: വിഷുദിനത്തിൽ നാടെങ്ങും ആഘോഷത്തിലിരിക്കുമ്പോഴും കോതമംഗലത്ത് അഗ്നി രക്ഷാ സേനാംഗങ്ങൾ കർമ്മനിരതരായിരുന്നു. ഇന്നലെ രാവിലെ പത്തിന് കോട്ടപ്പടി വടാശ്ശേരിയിൽ കിണറിൽ വീണ മൂന്നുമാസം പ്രായമായ കിടാവിടെ രക്ഷിച്ചു. ഉച്ചക്ക് മൂന്നോടെ മൈലൂരിൽ കിണറിൽ...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ന്യായവിലസംബന്ധിച്ച പരാതികൾക്ക് പരിഹാരം. ഭൂമിയുടെ നായവില പുനർനിർണയിച്ച് പ്രസിദ്ധീകരിക്കാൻ തീരുമാനമായി. വിഷയം ജില്ലാ ന്യായവിലകമ്മിറ്റി പരിഗണിച്ച് പുതുക്കിയ ന്യായവില പ്രസിദ്ധീകരിക്കുന്നതിനായി മൂവാറ്റുപുഴ റവന്യൂ...

NEWS

കോതമംഗലം: കേരള സാബവർ സൊസൈറ്റി [KSS] ഇരമല്ലൂർ (314) ശാഖയുടെ കൊടിമരം സാമൂഹിക വിരുദ്ധർ തകർത്തതായി പരാതി. കഴിഞ്ഞദിവസം അംബേദ്കർ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കേരള സാബവർ സൊസൈറ്റി[KSS] ഇരമല്ലൂർ ശാഖയുടെ നേതൃത്വത്തിൽ....

NEWS

കോതമംഗലം : നേര്യമംഗലം മണിയമ്പാറയിലുണ്ടായ കെ.എസ്.ആര്‍.ടി.സി.ബസ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിൽ. അനീറ്റ...

CRIME

പെരുമ്പാവൂർ: താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസ്സാം ബല്ലോപാൽ ജഗതിപൂര് അബ്ബാസ് (24) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സൂപ്പർ മാർക്കറ്റിന്...

NEWS

കോതമംഗലം : കോതമംഗലം, വാരപ്പെട്ടി സ്വദേശിയായ ആറ് വയസ്സുകാരൻ വേമ്പനാട്ട് കായലിലെ 7. കിലോമീറ്റർ ദൂരം കൈകൾ ബന്ധിച്ച് നീന്തികടന്നു. വാരപ്പെട്ടി ഇളങ്ങവം ശ്രീജ ഭവനിൽ ശ്രീജിത്ത് – രഞ്ജുഷ ദമ്പതികളുടെ മകനും...

error: Content is protected !!