കോതമംഗലം: ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം നഗരസഭയിലെ വെണ്ടുവഴി അംഗൻവാടിയിൽ വച്ച് ആന്റണി ജോണി എംഎൽഎ നിർവ്വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,ഡി എം ഒ ഡോക്ടർ എൻ കെ കുട്ടപ്പൻ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലി,ജില്ലാ സർവ്വ ലൈൻസ് ഓഫീസർ ഡോക്ടർ വിനോദ് എന്നിവർ പങ്കെടുത്തു.