കോതമംഗലം: ജന്മനാലും രോഗങ്ങളാലും അപകടങ്ങളിലുടെ സംഭവിച്ച ഗുരുതരമായ ക്ഷതങ്ങൾ മൂലവും ശാരീരിക ശേഷിക്കുറവ് സംഭവിച്ച് വീൽചെയറുകളിലും കട്ടിലുകളിലുമായി ജീവിതം നയിക്കുന്നവരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വീൽചെയറിൽ കഴിയുന്നവർ തന്നെ രൂപം കൊടുത്ത ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംഘടനയുടെ സ്ഥാപക ദിനാചരണത്തിൽ ജില്ലാ പ്രസിഡൻ്റ് മത്തായി വാരപ്പെട്ടി പതാക ഉയർത്തി. ഹൈടെക് പടിയിൽ നടന്ന ചടങ്ങിൽ പത്താം സ്ഥാപക ദിനാഘോഷം എ കെ ഡബ്ലു ആർ എഫ് സംസ്ഥാന ജനറൽസെക്രട്ടറി രാജീവ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സലിം പായിപ്ര, സംസ്ഥാന കമ്മിറ്റി അംഗം പൈലി നെല്ലിമറ്റം, ജില്ലാ ഉപദേശക സമിതി അംഗങ്ങളായ മണി ശർമ്മ, ദീപാ മണി, ജില്ലാ ട്രഷറർ എം കെ സുധാകരൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ബഷീർ പോഞ്ഞാശ്ശേരി, റഫീഖ് പെരുന്നാൾ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘാടനാഗങ്ങൾ പങ്കെടുത്തു.



















































