Connect with us

Hi, what are you looking for?

CHUTTUVATTOM

എംബിറ്റ്സ് വിദ്യാര്‍ത്ഥികളുടെ റിമോട്ട് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ ഡിസൈന്‍ പേറ്റന്റ്

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച റിമോട്ട് കണ്‍ട്രോള്‍ഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസിന്റെ ഡിസൈന്‍ പേറ്റന്റ് ലഭിച്ചു. കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ ബേസില്‍ ജോയ്, കാതലിന്‍ മറിയം പോള്‍, ജോസിയ ജേക്കബ്, എ.എസ് അല്‍ഫാസ് എന്നിവര്‍ ചേര്‍ന്നാണ് ഉപകരണം രൂപകല്‍പ്പന ചെയ്തത്. അസോ. പ്രൊഫസര്‍ ഡോ. തോമസ് ജോര്‍ജിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് പ്രോജക്ട് പൂര്‍ത്തിയാക്കിയത്. പെട്രോളിലും ഡീസലിലും പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ഗ്രാസ് കട്ടറുകള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ പുറന്തള്ളലും ശബ്ദമലിനീകരണവും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതാണ് യന്ത്രം.

മെഷീന്റെ ചലനത്തിനായി 24 വാട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറുകളും പുല്ലുമുറിക്കുന്നതിന് 20 വാട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഷ്ലെസ് മോട്ടോറുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് വൈദ്യുതിസംവിധാനങ്ങളും വേര്‍തിരിച്ചു ക്രമീകരിച്ചിരിക്കുന്നത് യന്ത്രത്തിന്റെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നു. വയര്‍ലെസ് റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ ഉപയോക്താവിന് സുരക്ഷിതമായ അകലത്തില്‍നിന്ന് മെഷീന്‍ നിയന്ത്രിക്കാം. മൈക്രോകണ്‍ട്രോളര്‍ അധിഷ്ഠിത നിയന്ത്രണ സംവിധാനമാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഇതുവഴി മനുഷ്യാധ്വാനം കുറയ്ക്കുന്നതിനൊപ്പം അപകടസാധ്യതകളും പരിമിതപ്പെടുത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ ബിടെക്, ബിസിഎ, എം സി എ, കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഇന്നും, നാളെയും (13,14 തിയതികളില്‍) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ കോളേജില്‍ നേരിട്ട്...

CHUTTUVATTOM

കോതമംഗലം: ജില്ലാ ഒളിംപിക് അസോസിയേഷൻ നെല്ലിമറ്റം സെന്റ് ജോസഫ്സ് സ്കൂളിൽ ഓപ്പറേഷൻ തൂഫാൻ ദ് നർകോ ട്ടിക് ഹണ്ട് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി. ഊന്നുകൽ എസ്ഐ എം.വി. ബിജു ഉദ്ഘാ ടനം...

ACCIDENT

കോതമംഗലം: കോതമംഗലത്തിനു സമീപം നെല്ലിമറ്റത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്. നെല്ലിമറ്റം, മില്ലുംപടിയിൽ ടാറ്റാ എയ്സ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിച്ച ടാറ്റാ എയ്സ്,...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ് വാനും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് രണ്ട് അപകടങ്ങളും. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപമുള്ള വളവിൽ കുമളിയിൽ നിന്ന് എറണാകുളത്തേക്ക്...

ACCIDENT

കോതമംഗലം: ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ പോസ്റ്റ് ബസ്സിന് മുകളിലേക്ക് പതിച്ചു. നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്ച രാവിലെ 10.30...

NEWS

കോതമംഗലം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇഡി റെയിഡില്‍ പ്രതിഷേധിച്ച് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നെല്ലിമറ്റത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഐഎം...

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ കരിക്കിനോസ് ഹെൽത്ത് കെയറുമായി സഹകരിച്ചുകൊണ്ടാണ്...

CHUTTUVATTOM

നെല്ലിമറ്റം: നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച് മറഞ്ഞ് അഞ്ച് പേർക്ക് പരിക്ക്.ഗുരുതര പരിക്കേറ്റ 16 കാരനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിൽ നെല്ലിമറ്റം മില്ലുംപടി ജംഗ്ഷനിൽ ഇന്ന്...

error: Content is protected !!