കോതമംഗലം : കോതമംഗലം പൗരാവലിയുടെ നേതൃതത്തിൽ കീരംപാറയിൽ പ്രവർത്തിക്കുന്ന സ്നേഹസദൻ ഓർഫനേജിൽ വസ്ത്രദാനം ചെയ്തു. അവിടെ താമസിക്കുന്ന അമ്പതോളം അമ്മമാർക്ക് സംഘടനയുടെ നേതൃതത്തിൽ വസ്ത്രദാനം നടത്തി. കോതമംഗലം പോലീസ് എസ്എച്ച്ഒ ഹാഷിം കെ എച്ച് വസ്ത്രദാനചടങ്ങ് മദർ സൂപീരീയറിന് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. എം ആർ ബിനീഷ്, ബാബു വർഗീസ്, ബേസിൽ എൽദോ, ബേസിൽ റോയി, എൽദോ രാജു തണ്ടേൽ, നിതിൻ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.



















































