കോതമംഗലം: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ . ഉത്തർപ്രദേശ് ഗഗൽഹരി സ്വദേശി ആജം (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ പി.ജെ.കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ അജികുമാർ, എഎസ്ഐമാരായ എം.എൻ ബിനു, എൽദോസ്, സിപിഒ മാരായ അഭിലാഷ് ശിവൻ, റിജേഷ് മാത്യു എന്നിവരാണ് ഉണ്ടായിരുന്നത്.




















































