കോതമംഗലം: പുലർച്ചെ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗ്രഹനാഥൻ്റ സ്വർണ്ണമാല മോഷ്ടാവ് പൊട്ടിച്ച് കടന്നു.
പുന്നേക്കാട് കൃഷ്ണപുരം ഭാഗത്തുള്ള പാലമല പാപ്പച്ചന്റെ വീട്ടില്‍ ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ ആണ് മോഷണം നടന്നത്. അടുക്കളവാതില്‍ വഴി അകത്തുകടന്ന മോഷ്ടാവ് ഉറങ്ങികിടക്കുകയായിരുന്ന പാപ്പച്ചന് അണിഞ്ഞിരുന്ന മാല പൊട്ടിക്കുകയായിരുന്നു.
പാപ്പച്ചന് മാലയില്‍ പിടിച്ചപ്പോഴേക്കും ഒരു ഭാഗം പൊട്ടിച്ചെടുത്ത് കള്ളന് കടന്നുകളഞ്ഞു. പാപ്പച്ചന് പിന്നാലെ ഓടിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. പതിനാല് ഗ്രാം തൂക്കമുളള്ള മാലയുടെ ഏഴ് ഗ്രാമോളമാണ് നഷ്ടപ്പെട്ടത്.കോതമംഗലം പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


















































