കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസില്‍ കല്ല് നിരത്തി റോഡ് തടസ്സപ്പെടുത്തിയത് പോലീസ് നീക്കംചെയ്തു. ബൈപ്പാസിൽകെ.എസ്.ആര്.ടി.സി.ഡിപ്പോക്ക് സമീപം ടാറിംഗ് നടക്കാത്ത ഭാഗത്തുകൂടിയുള്ള ഗതാഗതമാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികൾബ്ലോക്ക് ചെയ്തത്.
വ്യാഴാഴ്ച രാത്രിയോടെ കോതമംഗലം പോലിസ് എത്തിയാണ് ഈ തടസ്സം നീക്കിയത്. ഇതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ തടസ്സമില്ലാതായി. സ്വകാര്യവ്യക്തി റോഡില്‍ തടസ്സം സൃഷ്ടിച്ച സംഭവം പൊതുമരാമത്ത് വകുപ്പ് ആണ് പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് പോലിസിന്റെ ഇടപെടല്‍ ഉണ്ടായത്. റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ പേരില്‍ അധികാരികളുമായി നിയമപോരാട്ടം നടത്തിവരുന്ന ഇളംതുരുത്തില്‍ വര്‍ഗീസ്-ലിസ ദമ്പതികളാണ് റോഡില്‍ തടസ്സം സൃഷ്ടിച്ചത്. പ്രശ്നപരിഹാരത്തിനുള്ള നീക്കം അധികാരികളുടെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്. കോടതി നിര്‍ദേശം കണക്കിലെടുത്ത് സര്‍വ്വേ നടത്തി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര്‍ത്തികല്ല് സ്ഥാപിക്കുകയും മറ്റ് നടപടികളും ഉടന്‍ ഉണ്ടായേക്കും .


















































