പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും വധമായിരുന്നു പരിപാടി.
കുട്ടികൾ വീടുകളിൽ ഉണ്ടാക്കിയ വിവിധങ്ങളായ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനമാണ് ഒരുക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലൂസി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിക ചെയർപേഴ്സൺ മേഴ്സി ബിജു അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഭക്ഷ്യ ദിന പതിപ്പിൻ്റെ പ്രകാശനം ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഷീല റോയി നിർവഹിച്ചു.
ഭക്ഷ്യ ദിന സന്ദേശം കൃഷി ഓഫീസർ ബോസ് മത്തായി നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എം. ബി അലിയാർ , പി റ്റി എ പ്രസിഡൻ്റ് എം. എസ് രാജേഷ് .എന്നിവർ പ്രസംഗിച്ചു . സ്കൂൾ ഹെഡ് മാസറ്റർ ബിനു ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിജോ മോൾ പിജോൺ നന്ദിയും പറഞ്ഞു. അധ്യാപകരായ ചിപ്പി വിജയൻ ഷജീല ബീഗം, പിടിഎ അംഗങ്ങളായ പി.എസ് സുബിൻ, വി.ഡി പ്രശാന്ത്, സോമി തോമസ് എന്നിവർ നേതൃത്വം നൽകി.



















































