കോട്ടപ്പടി : കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ തകർച്ചക്കും മാരകരോഗങ്ങൾക്കും കാരണമാകും എന്നതിനാൽ അവ ഉപയോഗിക്കാതിരിക്കുക എന്ന സന്ദേശം സമൂഹത്തിന് നൽകുന്ന ഫ്ലാഷ് മോബ് കോട്ടപ്പടി ചേറങ്ങനാൽ കവലയിലും കുറുപ്പുംപടി ബസ് സ്റ്റാൻഡിലും കുട്ടികൾ അവതരിപ്പിച്ചു.
കോട്ടപ്പടി സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മിസ്റ്റർ അബ്ദുൽ കരീം ലഹരിവിരുദ്ധ സന്ദേശം നൽകി. സ്കൂൾ മാനേജർ എൽദോ ജോസ് കെ,പ്രിൻസിപ്പൽ അനിത ജോർജ്, അധ്യാപിക എലിസബത്ത് കെ ഐസക്ക്, സ്റ്റാഫ് അനു ഷിന്റോൾ,ജീമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



















































