കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പല്ലാരിമംഗലം ജിവിഎച്ച്എസ്എസില്‍ നടത്തിയ കിറ്റി ഷോയില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ബ്ലോക്ക് തല ഉദ്ഘാടനം നിര്‍വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയിതു അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ജോമി തെക്കേക്കര, ബ്ലോക്ക് ഡിവിഷന് മെമ്പര്രാജേഷ് കുഞ്ഞുമോന്, വാര്‍ഡ് മെമ്പര്‍ നിസമോള്‍ ഇസ്മായില്‍,അഭിലാഷ് പികെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, അനുമോദ് കൃഷ്ണന്, ബിജു ടി നായര്‍. എന്നിവര്‍ പ്രംസഗിച്ചു. തുടര്‍ന്ന് പൈങ്ങോട്ടൂര്‍, പൈമറ്റം , പോത്താനിക്കാട്, കവളങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി



















































