കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന് പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്. വടക്കുംഭാഗം ലിസി റബ്ബേഴ്സ് കമ്പനിയിലെ തൊഴിലാളിയായ പരിഖിത്ത് ഞായറാഴ്ച രാവിലെ ജോലിക്കെത്തിയ സമയത്തായിരുന്നു വൈദ്യുതാഘാതമേറ്റതെന്ന് പോലീസ് പറഞ്ഞു.
പെടസ്ട്രല് ഫാനില്‍നിന്ന് ഷോക്കേറ്റാണ് മരിച്ചത്. സമീപത്ത് ഫാന്‍ മറിഞ്ഞ് കിടപ്പുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മറ്റ് ജോലിക്കാര്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കൈയ്യിലും നെഞ്ചിലും കരുവാളിപ്പ് പാടുണ്ടായിരുന്നു. കോട്ടപ്പടി പോലീസ് എത്തിമേല്‍ നടപസ്വികരിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായതായും പോലീസ് പറഞ്ഞു.



















































