കോതമംഗലം: മടിയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ആധുനിക പേരെന്റിഗും, വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ നടത്തി. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മടിയൂര്‍ ചീഫ് ഇമാം അനസ് റഹ്‌മാനി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ പേരെന്റ്‌സ് മീറ്റിംഗും, മേഖല തനാഫുസ് 26 ല്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടത്തി.
മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.എം അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ യൂസുഫ്, ട്രഷറര്‍ കെ.എ മുനീര്‍, അസിസ്റ്റന്റ് ഇമാമുമാരായ നവാസ് മുസ്ലിയാര്‍, മുഹമ്മദ് യാസീന്‍ റഹ്‌മാനി, കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എം നിയാസ്, ജോയിന്റ് സെക്രട്ടറി പി.എം ജമാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



















































