കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 341 -ാം ഓർമ്മപ്പെരുന്നാൾ (കന്നി 20 പെരുന്നാൾ) 25 മുതൽ ഒക്ടോബർ 4 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.25ന് രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.15ന് ഏലിയാസ് മാർ യൂലിയോസ് മെത്രാപോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, വൈകുന്നേരം
4ന് ചക്കാലക്കുടി ചാപ്പലിൽ നിന്നു പള്ളിയിലേക്കു പ്രദക്ഷിണം, 5ന് കൊടിയേറ്റ്, കരിങ്ങാച്ചിറ പള്ളിയിൽ നിന്നുള്ള തമുക്ക് നേർച്ച, 6ന് സന്ധ്യാനമസ്കാരം. 26ന് കൽക്കുരിശ് പെരുന്നാൾ, 6.30ന് പ്രഭാത നമസ്കാരം, 7.15ന് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, പ്രദക്ഷിണം, 3ന് സ്റ്റാൾ ലേലം, 6ന് സന്ധ്യാനമസ്‌കാരം, വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓൺ കർമം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവ്വഹിക്കും. 27ന് 5.15ന് പ്രഭാത നമസ്‌കാരം, 6നു കുർബാന: മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്ത , 7.30നു കുർബാന: കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപോലീത്ത, 9നു കുർബാന: ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപോലീത്ത, 5.45ന് സന്ധ്യാനമസ്ക്‌കാരം, 6.30ന് കുർബാന: ഗീവർഗീസ് മാർ അത്തനാസിയോസ് മെത്രാപോലീത്ത. 28ന് 6.30ന് പ്രഭാത നമസ്കാരം, 7.15ന് പൗലോസ് മാർ ഐറേനിയോസ് മെത്രാപോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, 6ന് സന്ധ്യാനമസ്കാരം. 29ന് 6.30ന് പ്രഭാത നമസ്കാരം, 7.15ന് ഡോ. മാത്യൂസ് മാർ ഇവാനിയോസ് മെത്രാപോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, 6ന് സന്ധ്യാനമസ്കാരം.
30ന് 6.30ന് പ്രഭാത നമസ്ക്കാരം, 7.15ന് മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, 5ന് നേർച്ചസദ്യക്കുള്ള കലവറ നിറയ്ക്കൽ, 6ന് സന്ധ്യാനമസ്കാരം. 1ന് 6.30ന് പ്രഭാത നമസ്ക്കാരം, 7.15ന് കുര്യാക്കോസ് മാർ ദിയസ്‌കോറസ് മെത്രാപോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, 6ന് സന്ധ്യാനമസ്കാരം, 2ന് രാവിലെ 6.30നു പ്രഭാത നമസ്കാരം, 7.15ന് ഡോ. മാത്യൂസ് മാർ അന്തീമോസ് മെത്രാപോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 3ന് പള്ളി ഉപകരണങ്ങൾ മേമ്പൂട്ടിൽ നിന്നു പള്ളിയകത്തേക്ക്, 5ന് തീർഥാടകർക്കു സ്വീകരണം, 6.30 ന് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാനമസ്ക്‌കാരം, പ്രസംഗം, 10ന് നഗരംചുറ്റി പ്രദക്ഷിണം, ആശീർവാദം. 3ന് രാവിലെ 5ന് പ്രഭാത നമസ്കാരം, 5.30ന് കുർബാന: ഡോ. ഏബ്രഹാം മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, 7ന് കുർബാന: ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപോലീത്ത, 8.30ന് കുർബാന, പ്രസംഗം: ശ്രേഷ്‌ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവാ, 10.30ന് നേർച്ചസദ്യ, 2ന് പ്രദക്ഷിണം, ആശീർവാദം, 5നു പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക്, 6 ന് സന്ധ്യാനമസ്ക്‌കാരം. 4ന് രാവിലെ 5.45 ന് പ്രഭാത നമസ്കാരം, 6.30 ന് കുർബാന: ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, 8.15നു കുർബാന: മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത , 9.45ന് പാച്ചോർ നേർച്ച, 10.30ന് ലേലം, 4 ന് കൊടിയിറക്ക്, 5.45 ന് സന്ധ്യാനമസ്ക്‌കാരം, 6.30 ന് കുർബാന: ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത എന്നിങ്ങനെയാണ് തിരുക്കർമ്മങ്ങൾ. ഒക്ടോബർ 11 വരെ വൈദ്യുത ദീപാലങ്കാരം തുടരുമെന്നും സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര ,
ബിനോയ് മണ്ണഞ്ചേരി, വർക്കിംഗ് കമ്മിറ്റിയഗംങ്ങളായ, ബേബി ആഞ്ഞിലിവേലി, കെ.കെ. ജോസഫ് കരിങ്കുറ്റിപ്പുറം,
സലിം ചെറിയാൻ മാലിയിൽ,
ഡോ. റോയ് എം. ജോർജ് മാലിയിൽ, എബി ചേലാട്ട് എന്നിവർ പങ്കെടുത്തു.




















































