കോതമംഗലം : അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം (എസ്.ഡി) രൂപം കൊണ്ടിട്ടു നൂറു വർഷങ്ങൾ പിന്നിടുമ്പോൾ ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി
സെന്റ് വിൻസെന്റ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഹൗസിൽ കാരുണ്യത്തിന്റെ ആഘോഷ പരിപാടികളുടെ ഒന്നാം ഘട്ടം പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ദിനത്തിൽ നടത്തി.
പ്രൊവിൻസിന്റെ പരിധിയിൽ ഉള്ള വിവിധ അഗതി മന്ദിരങ്ങളിലെ വയോജനങ്ങൾക്ക് ഒപ്പമാണ് ആഘോഷം നടന്നത്.
എസ് .ഡി സിസ്റ്റേഴ്സ്ന്റെ വിവിധ മഠങ്ങളിൽ നിന്ന് ഉള്ള വയോധികർ പ്രൊവിൻഷ്യൽ ഹൗസ് ൽ എത്തി. ചാപ്പലിൽ എല്ലാവരും ഒന്നിച്ച് നടത്തിയ പ്രാർത്ഥനയ്ക്ക് ശേഷം വിവിധ കലാ പരിപാടികൾ നടന്നു. എല്ലാവർക്കും സമ്മാനങ്ങളും സ്നേഹ വിരുന്നും നൽകി.
അഗതികൾ നമ്മുടെ സമ്പത്ത് ആണെന്നും എസ്.ഡി സന്യാസ സമൂഹത്തിന് അസ്തിത്വം നൽകുന്ന യജമാനൻ മാരാണ് തങ്ങളുടെ സൂക്ഷത്തിന് ദൈവം ഭരമേൽപ്പിച്ച ഓരോ അഗതിയും എന്ന ബോധത്തോടെ വേണം ഓരോ സന്യാസിനിയും അഗതി ശുശ്രൂഷ നിർവഹിക്കാനെന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ കൊച്ചുറാണി സന്ദേശത്തിൽ സന്യാസിനി സമൂഹത്ത ഉദ്ബോധിപ്പിച്ചു.
ആഘോഷങ്ങളുടെരണ്ടാം ഘട്ടമായി 27ന് എസ്.ഡി സന്യാസ സമൂഹത്തിന്റെ കോതമംഗലം പ്രൊവിൻസിലെ വിവിധ ഇടങ്ങളിൽ ശുശ്രൂഷ സ്വീകരിക്കുന്ന ഭിന്ന ശേഷിക്കാരായ മക്കളുടെയും, മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെയും സംഗമവും നടത്തും. നവംബർ 21ന് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നടത്തും.



















































