കോതമംഗലം : സിപിഎം കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ വന്യമൃഗ ശല്യത്തിനെതിരെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് മുന്നിലേക്കക്ക്ജനകീയ പ്രതിഷേധ മാർച്ച് നടത്തി.ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു.വാർഡ് മെമ്പർ ഷിജി അനിൽകുമാർ അധ്യക്ഷ വഹിച്ചു. ഏരിയ സെക്രട്ടറി എ. അൻഷാദ് മുഖ്യപ്രഭാഷണം നടത്തി.
ഏരിയ കമ്മിറ്റി അംഗം അഭിലാഷ് രാജ്, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡണ്ട് യാസർ മുഹമ്മദ്, വാർഡ് മെമ്പർമാരായ പി.എ കണ്ണൻ,എബിമോൻ മാത്യു, കെ ഇ ജോയി, ഹരീഷ് രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.



















































