കോതമംഗലം : എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എൽ.ഡി.എഫ് പ്രചരണപരിപാടിയിൽ കോതമംഗലം എം.എൽ.എ ആന്റണി ജോൺ പങ്കെടുത്തു. എറണാകുളം നിയോജക മണ്ഡലത്തിലെ രവിപുരം പെരുമാനൂരിൽ 98 ആം നമ്പർ ബൂത്തിൽ വോട്ടർമാരെ നേരിൽ കണ്ട് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മനു റോയിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് എം എൽ എ.
മണ്ഡലത്തിൽ എൽ.ഡി.എ.എഫ് സ്ഥാനാർത്ഥിയായി അഡ്വ.മനു റോയിയും, യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.ജെ.വിനോദും രംഗത്തിറങ്ങുമ്പോൾ ബി.ജെ.പി.ക്ക് വേണ്ടി മത്സരിക്കുന്നത് സി.ജി.രാജഗോപാലാണ്. ഒക്ടോബർ 21നാണ് വോട്ടെടുപ്പ്. ചെങ്ങന്നൂരിലും , പാലായിലും പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയും, സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്ത ആത്മവിശ്വാസത്തിലാണ് കോതമംഗലം എം എൽ എ എറണാകുളത്തു പ്രചാരണത്തിൽ സജീവമായിരിക്കുന്നത്.
You must be logged in to post a comment Login