കോതമംഗലം: ധര്‍മ്മഗിരി സെന്റ് ജോസഫ് പ്രൊവിന്‍സ് അംഗമായ സി.ഫാറ്റിമ (അച്ചാമ്മ -87) നിര്യാതയായി.സംസ്കാരം ബുധനാഴ്ച 1.30 ന് തങ്കളം പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍. പരേത പാലാ രൂപത പൂഞ്ഞാര്‍ ഇടവക ചന്ദ്രന്‍കുന്നേല്‍ പരേതരായ മൈക്കിള്‍ – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോരങ്ങള്‍:ഏലിക്കുട്ടി, അവിരാച്ചന്, ഡോ.സി.എം. ജോസ് (യുസ്എ) , പരേതരായ മൈക്കിള്‍, ചാക്കോച്ചന്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, തോമാച്ചന്.
പരേത കാഞ്ഞിരപ്പുഴ, എറണാകുളം ലിസി ആശുപത്രി, വാഴക്കുളം, കരിമണ്ണൂര്‍, പോത്താനിക്കാട് എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റ് ആയും, കോതമംഗലം, വെച്ചൂര്‍ എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റ് ആയും, സുപ്പീരിയര്‍ ആയും, കോട്ടപ്പടിയില്‍ സമൂഹാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


















































