Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു

കോതമംഗലം: കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു. കാറ്റിൽ മരച്ചില്ലകളും മരങ്ങളും ഒടിഞ്ഞുവീഴുന്നതിനാൽ ടവർ അങ്കണത്തിലെത്തുന്നവർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്ക.ഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു.

ദിവസവും നിരവധി ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പ്രധാന കേന്ദ്രമാണ് കോതമംഗലം റവന്യു ടവർ. എന്നാൽ ടവർ പരിസരത്ത് വളർന്നുപന്തലിച്ചു നിൽക്കുന്ന മരങ്ങളാണ് ഇപ്പോൾ ആശങ്കയാകുന്നത്.

കാറ്റ് ശക്തമാകുമ്പോൾ മരങ്ങളുടെ വലിയ കൊമ്പുകൾ ഒടിഞ്ഞുവീഴുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടവർ അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണതും ആശങ്ക വർധിപ്പിച്ചു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമുണ്ടായില്ല.

അപകടകരമായി നിൽക്കുന്ന മരങ്ങളും ഉണങ്ങിയ കൊമ്പുകളും ടവർ പരിസരത്തുണ്ട്. ദിവസവും നിരവധി പേർ സഞ്ചരിക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായ സ്ഥലമായതിനാൽ മരങ്ങൾ വീണാൽ വലിയ അപകടത്തിന് സാധ്യതയുണ്ട്.

അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങളും കൊമ്പുകളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ടവറിലെത്തുന്നവരുടെയും ആവശ്യം.

 

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കാലവർഷം കനത്തിട്ടും ഭൂതത്താന്‍കെട്ട് ഡാമിന്‍റെ തകരാറിലായ ഒരു ഷട്ടറിൻ്റ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.ഡാമിന്‍റെ എട്ടാമത്തെ ഷട്ടര്‍ കഴിഞ്ഞ ഏപ്രില്‍മാസം ആദ്യം പൊട്ടിവീണതാണ്. ചെയിന്‍ പൊട്ടി കൗണ്ടര്‍വെയിറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഷട്ടറും അടഞ്ഞു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പ് എം എ ഇൻ്റർനാഷണൽ സ്കൂളിൽ ആരംഭിച്ചു. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ്പിൻ്റെ ഉദ്ഘാടനം എം. എ ഇൻ്റർനാഷണൽ സ്കൂൾ...

CHUTTUVATTOM

കോതമംഗലം : സുമംഗല ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, സുമംഗലയുടെ പ്രസിഡന്റ് ആന്റണി പുളിക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. ചിത്രകാരൻ ജയൻ തൃപ്പൂണിത്തുറയും വീനസ്...

NEWS

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ വിശ്വാസി സമൂഹത്തിന് ആരാധനക്കായി നിർമ്മിക്കപ്പെട്ടതും, ആഗോള സുറിയാനി സഭയുടെ വിശ്വാസാചാരങ്ങൾ പാലിക്കുന്നതിനും ഉള്ള യാക്കോബായ സുറിയാനി പള്ളികളിൽ 1912ൽ യാക്കോബായ സഭയിൽ കലഹമുണ്ടാക്കി പുറത്ത് പോയ കോട്ടയം...

CHUTTUVATTOM

കോതമംഗലം: കുരൂരില്‍ ചൂണ്ട തൊണ്ടയില്‍ കുടുങ്ങി അവശനിലയില്‍ കിടന്ന നീര്‍ക്കാക്കയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സേനാംഗമായ ഒ.എ ആബിദ് തോട് നീന്തിക്കടന്നാണ് നീര്‍ക്കാക്കയുടെ അടുത്തെത്തിയത്. തൊണ്ടയില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ അവശനായി കിടന്ന പക്ഷിയെ...

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ ആശാന്‍ പടി കോട്ടപ്പാടത്ത് ( വിപിന്‍ സദനം) കെ.റ്റി രവി (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭര്യ: ഷീല. മക്കള്‍: വിപിന്‍, വിനോദ്. മരുമകള്‍: നീതു .  

CHUTTUVATTOM

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബും, റോട്ടറി കരാട്ടെ ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു.15ന് രാവിലെ 9ന് റോട്ടറി ക്ലമ്പിൽ നടത്തുന്ന ബോധവത്ക്കരണ പരിപാടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സാദിഖ്...

CHUTTUVATTOM

കോതമംഗലം: വനാതിര്‍ത്തിയോട് ചേര്‍ന്ന് വര്‍ഷങ്ങളായി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കായി കോതമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് 600ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്....

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ ഗവൺമെന്റിന്റെ കാലയളവിൽ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചതായി മുൻ എം എൽ എ പ്രസ്താവനയിൽ അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട...

error: Content is protected !!