കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പ് എം എ ഇൻ്റർനാഷണൽ സ്കൂളിൽ ആരംഭിച്ചു. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ്പിൻ്റെ ഉദ്ഘാടനം എം. എ ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കെ. അനിത നായർ നിർവഹിച്ചു.
കേരളത്തിൽ കേംബ്രിഡ്ജ് സിലബസിൽ പ്രവർത്തിക്കുന്ന പതിനൊന്ന് സ്കൂളുകളിൽ നിന്നായി നൂറോളം കുട്ടികളാണ് ചാംപ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.



















































