കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത്.
മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ട്. ശാന്തകുമാറിൻ്റെ ഭാര്യ സോണിയയും മകൾ ഐശ്വര്യയും വിദേശത്താണ്. ഏകമകൻ ഉണ്ണികൃഷ്ണൻ കുട്ടമ്പുഴയിൽ സോണിയയുടെ വീട്ടിലാണ് താമസം. കോതമംഗലം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച്മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു.



















































