കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും യു ടേൺ അടിക്കുന്ന നിലയിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ആന്റണി ജോൺ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതനന്ദന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം കുട്ടമ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ എംഎൽഎ. സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എം.കെ ജോയ് അധ്യക്ഷത വഹിച്ചു.
ലോക്കൽ സെക്രട്ടറി വി.വി ജോണി, ടി.ടി സജീവ്, സി.പി അബ്‌ദുൽ കരീം, ബി രതീഷ്, എം.പി ജെയിംസ്, മുംതാസ് റെജി, സനീഷ് പി.എസ്, ഷിബി സുധൻ തുടങ്ങിയവർ പ്രസംഗിച്ചു.




















































