Connect with us

Hi, what are you looking for?

CHUTTUVATTOM

വാരപ്പെട്ടിയില്‍ വായന മാസാചാരണത്തിന് സമാപനം

കോതമംഗലം: മഹാത്മാഗാന്ധി എജ്യൂക്കേഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വാരപ്പെട്ടിയില്‍ വായന മാസാചാരണ സമാപനവും പ്രമുഖ വ്യക്തികള്‍ക്ക് ആദരവും ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ വിതരണവും നടത്തി. പോത്താനിക്കാട് റൂറല്‍ സഹകരണ ബാങ്ക് വാരപ്പെട്ടി ഹെഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി റിട്ട. ഡിഎഫ്ഒ എസ്. ഉണ്ണികൃഷ്ണന്‍ ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു.

വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജാസ് ഈറയ്ക്കല്‍ ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ വിതരണോദ്ഘാടനം നടത്തി. കോതമംഗലം മത മൈത്രി സംരക്ഷണ സമിതി രക്ഷാധികാരി ഫാ. ജോസ് പരുത്തുവയലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

കോതമംഗലം ഭവന നിര്‍മാണ സഹകരണ സംഘം പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍, പോത്താനിക്കാട് റീജിയണല്‍ റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എം അലിയാര്‍, സെക്രട്ടറി ഷിഹാബ്, മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എസ് നജീബ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ലത്തീഫ് കുഞ്ചാട്ട്, സെക്രട്ടറി പി.എം ഷംജല്‍, ഉപദേശക സമിതിയംഗം എ.ഡി മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ പോത്താനിക്കാട് റീജിയണല്‍ റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്ക്, വാരപ്പെട്ടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, അജ്മി ഡിസ്ട്രിബ്യൂട്ടര്‍ എ.എം. അനില്‍ കുമാര്‍, ഡ്രീംസ് ജോബ് കണ്‍സള്‍ട്ടന്‍സി ചെയര്‍മാന്‍ അലി പൊന്നപ്പാല, കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഗണേഷ് കുമാര്‍ പി.ജി, സിന്‍സിയര്‍ കാറ്ററിംഗ് പ്രൊപ്രൈറ്റര്‍ ബിജു ഏലിയാസ്, നിസാര്‍ കുന്നേക്കുടി, ലബ്ബാസ് ഗോള്‍ഡ് ആന്റ് സില്‍വര്‍ പ്രൊപ്രൈറ്റര്‍ അബ്ദുല്‍ സത്താര്‍ സി.എ, ലേണ്‍ലി എജ്യൂക്കേഷണല്‍ സൊല്യൂഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റെജി വാരിക്കാട്ട് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങളും വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് ഹരിത സേനാ അംഗങ്ങള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണയോഗം സംഘടിപ്പിച്ചു. വനിതാ ഫോറം സംസ്ഥാന സെക്രട്ടറി ആലിസ് സ്‌കറിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ്...

CHUTTUVATTOM

കോതമംഗലം: 141 അര്‍ഹരായ വയോജനങ്ങള്‍ക്ക് സൗജന്യമായി മുഴുവന്‍ പല്ല് സെറ്റുകള്‍ നല്‍കി മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ് ചരിത്രനേട്ടത്തിലേക്ക്. കാതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിലെ പ്രോസ്ഥോഡോണ്ടിക്‌സ്...

CHUTTUVATTOM

കോതമംഗലം: സിഐഎസ് സിഇസോൺ ഇന്റർ സ്കൂൾ യോഗ ചാമ്പ്യൻഷിപ്പിൽ ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂൾ റണ്ണേഴ്സ് അപ്പ്‌ . ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളിലായി 35 ഓളം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.സിഐഎസ് സിഇ സോൺ സി...

CHUTTUVATTOM

കോതമംഗലം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം വൻ സ്ക്രീനിൽ ഒരുമിച്ച് ആസ്വദിക്കാൻ കോതമംഗലത്ത് ആദ്യമായി സംഘടിപ്പിച്ച ഫുട്ബോൾ ഫിയസ്റ്റ 2026 ശ്രദ്ധേയമായി. ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ ഹോളിഡേ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ...

CHUTTUVATTOM

കോതമംഗലം: മാർത്തോമ ചെറിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ പ്രോസ്ഥോഡോണ്ടിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുസ്മിതം 2026 മെഗാ സാമൂഹിക സേവന പദ്ധതി ചരിത്രവിജയമായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമ്പൂർണ...

CHUTTUVATTOM

കോതമംഗലം: നേഴ്‌സിംഗ് മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം നേടിയ പൂയംകുട്ടി സ്വദേശിനി ദീപ ബിജുവിനെ ബിഷപ്പ്സ് ഹൗസിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുമോദിച്ചു. ദാദ്രാ...

NEWS

  കോതമംഗലം: ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു. കൂറ്റം വേലി നിരവത്ത് ഷാജിയുടെ മകൾ ജീന ഷാജി(29)യാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച  11ന് പരീക്കണ്ണി സെൻ്റ് മേരീസ് പള്ളിയിൽ. മാതാവ്:റീത്ത. സഹോദരൻ: ജിറ്റൊ...

CHUTTUVATTOM

കോതമംഗലം: സിപിഐ കീരംപാറ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍കാല ലോക്കല്‍ സെക്രട്ടറിമാരായ എം.ആര്‍ ശശിധരന്‍, കെ.ഒ ജോണി, കെ.കെ ശശി എന്നിവരുടെ അനുശോചന യോഗം പാലമറ്റത്തുള്ള സഹകരണ സംഘം ഹാളില്‍ നടന്നു. സിപിഐ...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ റോഡിന്റെ മൂന്നാം ഘട്ട നവീകരത്തിന്റെ ഭാഗമായി കീരംപാറ മുതല്‍ ഭൂതത്താന്‍കെട്ട് വരെയുള്ള ഭാഗം 5 കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിലുള്ള നവീകരണം പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറക്കാരുടെ യാത്രാ ദൈർഘ്യം കുറക്കാൻ പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയുമായി ബന്ധപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം നിർമ്മിക്കണം. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ഗ്രാമക്കാർ ഇപ്പോൾ പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നത് കീരംപാറ പഞ്ചായത്തിലൂടെ 36...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിന് ഇന്ത്യയിലെ ആദ്യ ഏജ്-ഫ്രണ്ട്ലി ദന്തൽ കോളേജ് ദേശീയ അംഗീകാരം ലഭിച്ചു. പൂനെയിൽ നടന്ന ജെറിയാസ്ട്രി 2.0 ദേശീയ സമ്മേളനത്തിൽ ജീഡിയാട്രിക് ഡെൻ്റിസ്ട്രി...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് 2036 ൽ വരുന്ന ഒളിമ്പിക്സ് ഇന്ത്യയിൽ വരുമെന്ന പ്രതീക്ഷയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന...

error: Content is protected !!