കോതമംഗലം: നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണയോഗം സംഘടിപ്പിച്ചു. വനിതാ ഫോറം സംസ്ഥാന സെക്രട്ടറി ആലിസ് സ്‌കറിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എം മൈതീന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.സി ജോസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എന്‍.ഐ അഗസ്റ്റിന്‍, കെ.എല്‍ ഷാജു, കെ.പി അഷ്‌റഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജിജി പോള്‍, ഡേവി ജോണ്‍, വി.കെ കാര്‍ത്യായനി, വി.എ മുഹമ്മദ്, എം.കെ മത്തായി, മാര്‍ട്ടിന്‍ കീഴെമാടന്‍, എം.കെ മുഹമ്മദ്, പി.ടി.തമ്പി, സജീവ് ജോസഫ്, ജോസ് ജോണ്‍, മിനി കെ.തോമസ് എന്നിവര്‍ പ്രസംഗിച്ചു


















































