Connect with us

Hi, what are you looking for?

CHUTTUVATTOM

ദേശീയ അവാർഡ് ജേതാവ് ദീപ ബിജുവിനെ ആദരിച്ചു

കോതമംഗലം: നേഴ്‌സിംഗ് മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം നേടിയ പൂയംകുട്ടി സ്വദേശിനി ദീപ ബിജുവിനെ ബിഷപ്പ്സ് ഹൗസിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുമോദിച്ചു. ദാദ്രാ നഗർ ഹാവോലി ദാമൻ ദിയുവിലെ നമോ ആശുപത്രിയിൽ 1988 മുതൽ അസിസ്റ്റൻ്റ് നഴ്സിംഗ് സൂപ്പർണ്ടായി ജോലി ചെയ്യുകയാണ് ദീപ.

കാൽ നൂറ്റാണ്ടിൻ്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. ഗോത്രവർഗ്ഗക്കാർക്കിടയിൽ നടത്തിയ ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനം വിലയിരുത്തപ്പെട്ടു. 2005 ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സോണിയാ ഗാന്ധിയെ അനുഗമിച്ച കേന്ദ്രമന്ത്രിമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകരാറിലായി ക്രഷ് ലാൻഡിംഗ് നടത്തിയപ്പോൾ പരിക്കേറ്റവർക്ക് അടിയന്തര പരിചരണത്തിന് ദീപ നേതൃത്വം നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്‌കോർട്ട് സംഘത്തിലെ അഞ്ചു തവണ പങ്കെടുത്തു. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് ആശുപത്രിയിൽ സ്പെഷ്യൽ ഐസിയു ഇൻചാർജ് ആയിരുന്നു. ഈ പ്രവർത്തനങ്ങളുടെയെല്ലാം മികവു പരിഗണിച്ചാണ് നഴ്സിംഗ് എക്സലൻസി അവാർഡ് ആയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ദീപ ബിജുവിന് ലഭിച്ചത്.

മൂന്ന് മലയാളികൾ ഉൾപ്പെടെ 15 പേർക്കാണ് അവർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. കോതമംഗലം പൂയംകുട്ടി പടിഞ്ഞാറേക്കര ബിജു കുരിയൻ്റെ ഭാര്യയായ ദീപ പൂയംകുട്ടി അതിരമ്പുഴയിൽ കുടുംബാംഗമാണ്.

 

കോതമംഗലം സോഷ്യൽ സർവ്വീസ് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ രൂപത വികാരി ജനറാൾ മാരായ മോൺ. വിൻസെന്റ് നെടുങ്ങാട്ട്, മോൺ. കുരിയാക്കോസ് കോടക്കല്ലിൽ, ചാൻസിലർ ഫാ. ഡോ. ജോസ് കുളത്തൂർ, രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പൗലോസ് നെടുംതടത്തിൽ, സെൻ്റ്. ജോർജ് ഹൈസ്സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമല, സോഷ്യൽ സർവീസ് സൊസൈറ്റി സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

error: Content is protected !!