കോതമംഗലം: സിപിഐ കീരംപാറ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍കാല ലോക്കല്‍ സെക്രട്ടറിമാരായ എം.ആര് ശശിധരന്, കെ.ഒ ജോണി, കെ.കെ ശശി എന്നിവരുടെ അനുശോചന യോഗം പാലമറ്റത്തുള്ള സഹകരണ സംഘം ഹാളില്‍ നടന്നു. സിപിഐ ജില്ലാ സെക്രട്ടറി എന്‍.അരുണ്‍ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മനോജ് മത്തായി അധ്യക്ഷത വഹിച്ചു.
ഐറ്റിയുസി മണ്ഡലം സെക്രട്ടറി എം.എസ് ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ് 2 ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും, മെമെന്റായും മണ്ഡലം സെക്രട്ടറി പി.റ്റി ബെന്നി വിതരണം ചെയ്തു. അഡ്വ.കെ.എസ് ജ്യോതികുമാര്‍, പി.എന്‍ നാരായണന് നായര്‍, സി.എസ് ലെനിന് എന്നിവര്‍ പ്രസംഗിച്ചു. ജോളി തോമസ്, ബെന്നി മാത്യു, എം.എം രവി, എന്‍.എ മാത്യു എന്നിവര്‍ നേതൃത്വം നല്കി.



















































