Connect with us

Hi, what are you looking for?

CHUTTUVATTOM

കീരംപാറ മുതല്‍ ഭൂതത്താന്‍ക്കെട്ട് വരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണവും പൂര്‍ത്തീകരിച്ചു: മുന്‍ എംഎല്‍എ ആന്റണി ജോണ്‍

കോതമംഗലം: വടാട്ടുപാറ റോഡിന്റെ മൂന്നാം ഘട്ട നവീകരത്തിന്റെ ഭാഗമായി കീരംപാറ മുതല്‍ ഭൂതത്താന്‍കെട്ട് വരെയുള്ള ഭാഗം 5 കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിലുള്ള നവീകരണം പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍. കീരംപാറ മുതല്‍ ഭൂതത്താന്‍കെട്ട് വരെയുള്ള 4.5 കിലോമീറ്റര്‍ ദൂരത്തില്‍ വരുന്ന റോഡ് 5 മീറ്റര്‍ വീതിയില്‍ നിന്നും 7 മീറ്ററായി വര്‍ധിപ്പിച്ച് ബിഎം ആന്റ് ബിസി നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തികരിച്ചിട്ടുള്ളത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ കോതമംഗലം മുതല്‍ (പെരുമ്പന്‍ കുത്ത് റോഡ്) കീരംപാറ വരെ 6 കിലോമീറ്റര്‍ ഭാഗം 6 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തില്‍ നവീകരണം പൂര്‍ത്തീകരിച്ചിരുന്നു. കോതമംഗലം – വടാട്ടുപാറ റോഡിന്റെ അവസാന റീച്ചില്‍ ഭൂതത്താന്‍കെട്ട് മുതല്‍ വടാട്ടുപാറ പലവന്‍പടി വരെയുള്ള 10.5 കിലോമീറ്റര്‍ റോഡും 5 കോടി രൂപ ചിലവഴിച്ചുകൊണ്ടുള്ള നവീകരണവും കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പൂര്‍ത്തീകരിച്ചിരുന്നു. ഈ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭൂതത്താന്‍കെട്ട് മുതല്‍
വനമേഖല വരുന്ന പ്രദേശത്ത് ടാറിങ്ങിന് പുറമേ ഇരു വശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്ത് വീതിയും വര്‍ധിപ്പിച്ചിരുന്നു.ഇതിന്റെ തുടര്‍ച്ചയിലാണ് സെന്റര്‍ ഭാഗം വരുന്ന കീരംപാറ മുതല്‍ ഭൂതത്താന്‍കെട്ട് വരെ വരുന്ന പ്രദേശവും 5 കോടി രൂപ ചിലവഴിച്ചുള്ള നവീകരണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ഈ റീച്ചില്‍ ബിഎം ആന്റ ബിസി ടാറിംഗും സിഡി വര്‍ക്കുകളും ട്രാഫിക് സേഫ്റ്റിയുടെ ഭാഗമായിട്ടുള്ള വര്‍ക്കുകളും ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ച്ചയിലുള്ള ഐറിഷ് വര്‍ക്കുകളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.കോതമംഗലം മുതല്‍ വടാട്ടുപാറ വരെ വരുന്ന 22 കിലോമീറ്റര്‍ റോഡാണ് മൂന്ന് ഘട്ടങ്ങളിലായി 16 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തില്‍ നവീകരണം പൂര്‍ത്തീകരിച്ചത്. കോതമംഗലം നഗരസഭ, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഭൂതത്താന്‍കെട്ട്, വടാട്ടുപാറ,ഇടമലയാര്‍ അടക്കമുള്ള ടൂറിസം മേഖലയിലേക്കുള്ള പ്രധാന യാത്രാ മാര്‍ഗം കൂടിയാണ്.

കൂടാതെ കുട്ടമ്പുഴ പഞ്ചായത്തിലെ ഇടമലയാര്‍ താളുംകണ്ടം ആദിവാസി ഉന്നതിയിലേക്കും പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ പൊങ്ങിന്‍ ചുവട് ആദിവാസി ഉന്നതിയിലേക്കും ഉള്ള ഏക യാത്ര മാര്‍ഗ്ഗം കൂടിയാണ് ഈ റോഡ്. മൂന്ന് ഘട്ടങ്ങളിലായി നടന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രസ്തുത റോഡില്‍ ബിഎം ആന്റ് ബിസി ടാറിംഗിന് പുറമേ ആവശ്യമായ ഇടങ്ങളില്‍ എല്ലാം കള്‍വേര്‍ട്ടുകളും, വൈഡനിംഗ്,സംരക്ഷണഭിത്തികള്‍,ഡ്രൈനേജ്,ഐറിഷ് സംവിധാനങ്ങളും, റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്‌ലക്ടര്‍,സ്റ്റഡ്,സൈന്‍ ബോര്‍ഡുകള്‍,സീബ്രാ ലൈന്‍,റോഡ് മാര്‍ക്കിങ്ങ്,ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍ അടക്കമുള്ള പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കോതമംഗലം മുതല്‍ വടാട്ടുപാറ വരെയുള്ള റോഡിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ സാധ്യമായതെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

error: Content is protected !!