കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത്,തൃക്കാരിയൂർ ആയുർവേദ ആശുപത്രി, നെല്ലിക്കുഴി ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
തങ്കളം ആത്മാവിൻ ചുവട്ടിൽ നടത്തിയ ക്യാമ്പ് നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിക ചെയർമാൻ സത്താർ വട്ടക്കുടി,അബു മൈതീൻ, സുരേഷ് ആലപ്പാട്ട്,ചന്ദ്രലേഖ ശശിധരൻ, എം.എം പ്രവീൺ, വിജിത്ത് വിജയൻ, പി.കെ തമ്പി, ഡോ. അഞ്ചു സുകുമാരൻ, ഡോ. രേണു എം. നായർ, ഡോ. ആശാ വർഗീസ്, ഡോ. സി. എൻ ഹണി, സി. ജെ ജോസഫ്, ബഷീർ പുല്ലോളി, ജെയിംസ് പുന്നേലി,ലില്ലി പൗലോസ് എന്നിവർ പങ്കെടുത്തു.ആയുർവേദ ആശുപത്രിയിൽ നൽകുന്ന പ്രസവരക്ഷ മരുന്നുകൾ പ്രയോജനപ്പെടുത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു.




















































