കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ൻ്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി, ചെണ്ടുമല്ലി തൈകൾ നട്ട് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സത്താർ വട്ടക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു.
കൂടുംബശ്രി ചെയർ പെഴ്സൺ രഹന നറുദ്ദീൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ സിജി വർഗീസ്, രാഹുൽ തങ്കപ്പൻ, അദീന. കെ. ജബ്ബാർ, എം അജീന സി ആർ നിഷമോൾ, റ്റി. എം റജീന , പ്രോഗാം മനേജർ എൻ. അനൂപ് , ബ്ലോക്ക് കോഓഡിനേറ്റർ നിഹിൽ തോമസ്, കൃഷി ഓഫിസർ പി. ഗ്രീഷ്മ ,അസിസ്റ്റൻ്റ് ഓഫീസർ കെ.എൽദോസ് എന്നിവർ പ്രസംഗിച്ചു.




















































