കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍ രഞ്ജുവിനെ (34) പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേര്യമംഗലം ഇടുക്കി കവലയില്‍ വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. ജെന്നീസിന്റെ ഭാര്യ: അനീഷ.























































