കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു.
പിന്നീട് നായ കഴുത്തിന് പരിക്കേറ്റ് പറമ്പില്‍ ചത്തു കിടക്കുന്നതാണ് കണ്ടത്. വനപാലകരെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് വീട്ടുകാര്‍. പ്രദേശവാസികള്‍ ഭീതിയിലാണെന്നും, വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും പൊതു പ്രവര്‍ത്തകന്‍ ജുവല്‍ ജൂഡി പറഞ്ഞു.























































