Connect with us

Hi, what are you looking for?

CRIME

ഓപ്പറേഷൻ തൂഫാൻ ;ഹെറോയിനുമായി യുവതി പോലീസ് പിടിയിൽ

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പോലീസ് പിടിയിൽ. അസം മോറിഗാവ് സ്വദേശിനി നെജുമ ബീഗം(23)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 1.410 ഗ്രാം ഹെറോയിനും കഞ്ചാവ് പൊതികളും കണ്ടെടുത്തു. ചെറിയ ഡപ്പികളിലും സിപ് ലോക്ക് കവറുകളിലും ആയിട്ടാണ് മയക്ക് മരുന്ന് ഒളിപ്പിച്ചിരുന്നത്. പെരുമ്പാവൂർ ടൗണിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. അസമിൽ നിന്ന് കൊണ്ടുവന്ന് ഒരു ബോട്ടിൽ 1000 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ മയക്കുമരുന്ന് വിൽക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ നടപടിയെടുക്കാൻ നിർദ്ദേശം നൽകി. രണ്ടു ദിവസം മുമ്പ് അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂണിനെ 1.3 ഗ്രാം ഹെറോയിനുമായി പോലീസ് പിടികൂടിയിരുന്നു. വ്യാഴാഴ്ച നാല് ചാക്ക് നിരോധിത പുകയിലങ്ങളുമായി 4 യുപി സ്വദേശികളെയും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മായി ആറ് അസം സ്വദേശികളെയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെരുമ്പാവൂർ എ എസ് പി
ഹാർദിക് മീണ ഇൻസ്പെക്ടർ എൽ. അനിൽകുമാർ ,എസ്.ഐ ജോജോ ജോർജ്, എ.എസ്.ഐമാരായ പി.എഅബ്ദുൽ മനാഫ്, രതി, സീനിയർ സി പി ഒ മാരായ ടി.എ
അഫ്സൽ, ബെന്നി ഐസക്ക്, സി പി ഒ മാരായ റോബിൻ ജോയി, നജ്മി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .

You May Also Like

error: Content is protected !!