Connect with us

Hi, what are you looking for?

ACCIDENT

നെല്ലിമറ്റത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ചു; പോസ്റ്റ് ബസ്സിന് മുകളിലേക്ക് ഒടിഞ്ഞുവീണു

കോതമംഗലം: ദേശീയപാതയില്‍ നെല്ലിമറ്റത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ പോസ്റ്റ് ബസ്സിന് മുകളിലേക്ക് പതിച്ചു. നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം. കട്ടപ്പന ഡിപ്പോയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടന്നയുടന്‍ തന്നെ ഊന്നുകല്‍ പോലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് ബസ്സിന് മുകളില്‍ പതിച്ച ഇലക്ട്രിക് പോസ്റ്റ് ഉയര്‍ത്തി മാറ്റുകയും, ബസ് റോഡില്‍ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

ദേശീയപാതയിലെ ഈ ഭാഗത്തെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

You May Also Like

NEWS

കോതമംഗലം: വനാതിർത്തി മേഖലകളിൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കോതമംഗലം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ ഇന്നലെ ചേർന്ന യോഗത്തിൽ, എല്ലാ വിഷയങ്ങളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ നിന്ന് ഒഴുക്കിപ്പെട്ട് കാണാതായ തൊടുപുഴ വെങ്ങല്ലൂര്‍ കോന്നാട്ട് രവിയുടെ ഭാര്യ വത്സലയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പെരുവംമൂഴി പാലത്തിന്...

ACCIDENT

കോതമംഗലം: കോഴിപ്പിള്ളി പാര്‍ക്ക് വ്യു ജംഗ്ഷന് സമീപം വാഹങ്ങളുടെ കൂട്ടയിടി. തിങ്കളാഴ്ച  രാവിലെയാണ് അപകടം ഉണ്ടായത്. സ്വിഫ്റ്റ് കാറും റിറ്റ്സ് കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. ഇതിന് പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഒരു കാറുമായി...

News

കോതമംഗലം: രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ജോൺസൺ ചെറിയാൻ അധ്യക്ഷത വഹിച്ചു. പാവനാത്മ എജുക്കേഷൻ കൗൺസിലർ സിസ്റ്റർ ഗ്ലോറി...

ACCIDENT

മൂവാറ്റുപുഴ: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന്‍ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

NEWS

കോതമംഗലം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇഡി റെയിഡില്‍ പ്രതിഷേധിച്ച് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നെല്ലിമറ്റത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഐഎം...

ACCIDENT

കോതമംഗലം: നേര്യമംഗലം – അടിമാലി റൂട്ടിൽ ആറാം മൈലിൽ കാർ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർനിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന്പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. നേര്യമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനത്തിൽ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ നിയന്ത്രണം നഷ്ട്പ്പെട്ട മിനി ബസ് വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് അപകടം. എംസി റോഡില്‍ പുളിഞ്ചുവട് കവലയില്‍ ഞായറാഴ്ച രാത്രി 8.30 ഓടെയുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന...

NEWS

മൂവാറ്റുപുഴ: വാഴപ്പിള്ളിയില്‍ മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് സമീപം ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പുനലൂര്‍ സ്വദേശി ബിജു (59)...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ജീവനക്കാരി വീട്ടുമുറ്റത്തെ ഇരുമ്പ് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റു മരിച്ചു.പരീക്കണ്ണി കുളമ്പക്കര പരേതനായ അയ്യപ്പൻ്റെ ഭാര്യ തങ്കമ്മ (73) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ വീട്ടിൽ മുറ്റമടിക്കുമ്പോഴാണു അപകടം....

error: Content is protected !!