മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര് അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്, പ്ലാച്ചേരി അലന്, മഞ്ഞാക്കല്‍ രാജന്,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്, കോട്ടപ്പടി പ്ലാമുട്ടി മാലിയില്‍ ആഷില്‍, എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈസ്റ്റ് മാറാടി ഭാഗത്തെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പോര്‍ച്ചില്‍ കിടന്ന കാര്‍ കവര്‍ച്ച നടത്തുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 4ഓടെയാണ് അതിക്രമം നടന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവുമായുള്ള സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കാരണം.
എസ്ഐമാരായ എന്‍.എസ് റോയ്, എസ് ശ്രീനാഥ്,പി.സി ജയകുമാര്‍, സി.പി ബഷീര്‍, എം.വി ദിലീപ് കുമാര്‍, എഎസ്ഐ സാബിര്‍ കെ ഉസ്മാന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാരിസ് എച്ച്, വി.എ റഫീഖ്, എം.പി രതീഷ്, കെ.പി നിസാര്‍, ശ്രീജു രാജന്, ബിനില്‍ എല്‍ദോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.





















































