Connect with us

Hi, what are you looking for?

ACCIDENT

മാമലകണ്ടത്ത് കാട്ടാനകൂട്ടം മുൻപ് പലവട്ടം ആക്രമിച്ച വീട് വീണ്ടും തകര്‍ത്തു

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം മുൻപ് പലവട്ടം ആക്രമിച്ച വീട് വീണ്ടും തകര്‍ത്തു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മാമലകണ്ടം ചാമപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫിന്റെ വീടാണ് തകര്‍ത്തത്. ഇന്ന് (തിങ്കളാഴ്ച ) രാവിലെ 6.45 ഓടെയാണ് സംഭവം. ഡെനീഷിന്റെ പിതാവ് ജോസഫ് ആണ് ഇവിടെ താമസിച്ചിരുന്നത്. ക്യാന്‍സര്‍ രോഗിയായ പിതാവ് ജോസഫിനേയും കൊണ്ട് ആശുപത്രിയില്‍ പോയിവന്നതിനാൽ രാത്രി ഡെനീഷിന്റെ വീട്ടിലായിരുന്നു താമസിച്ചത്.

ഇന്ന്പുർച്ചെ വീട്ടിലേക്ക് തിരികെ എത്തിയപ്പോള്‍ വീട്ടുമുറ്റത്തും പരിസരത്തുമായി ആനകൂട്ടം നില്‍ക്കുകയായിരുന്നുവെന്ന് ഡെനീഷ് പറഞ്ഞു. ഒച്ചവച്ച് ആനകൂട്ടത്തെ തുരത്തിയ ശേഷം നോക്കിയപ്പോഴാണ് വീട് തകര്‍ത്തിരിക്കുന്നത് കണ്ടത്. വീട് തീര്‍ത്തും വാസയോഗ്യമല്ലാതായി. എട്ട് മാസത്തിനിടെ നാലാം തവണയാണ് ഡെനീഷിന്റെ വീട് ആനകൂട്ടം തകര്‍ക്കുന്നത്. ഇതിന് മുമ്പ് ഫെബ്രുവരിയിലായിരുന്ന ആക്രമണം. ഇക്കുറി വീടിന്റെ മൂന്ന് ജനല്‍പാളികളും ഭിത്തിയും തകര്‍ത്തു. വീടിനകത്ത് കയറി മുറിക്കകത്ത് ഉണ്ടായിരുന്ന പുതിയ കട്ടിലും വീട്ടുസാധനങ്ങളും നശിപ്പിച്ചു.

അരിയും , പലവ്യഞ്ജന സാധനങ്ങളും, പാത്രങ്ങളും, റേഷന്‍കാര്‍ഡും, പത്ത് ദിവസത്തേക്ക് വാങ്ങിയ നാലായിരം രൂപ വിലയുള്ള ക്യാന്‍സര്‍രോഗത്തിന് കഴിക്കുന്ന മരുന്നടക്കം പൂര്‍ണമായും നശിപ്പിച്ചു. ഓരോ തവണയും ആനകൂട്ടം തകര്‍ത്ത വീടിന്റെ അവശിഷ്ടങ്ങള്‍ വീടിൻ്റെ പരിസരത്ത് കിടക്കുന്നത് കാണാം. ഇപ്പോൾ വീട് കണ്ടാല്‍ നിര്‍മാണത്തിലുള്ളതാണെന്ന് തോന്നും. ജനലും വാതിലും ഇല്ലാതെ തുറന്ന് കിടക്കുന്ന സ്ഥിതിയാണ്. ആനക്കൂട്ടം തകർത്ത വീട്ടിലാണ് രോഗിയായ ഡെനീഷിന്റെ പിതാവ് താമസിക്കുന്നത്.

മൂന്ന് പ്രവശ്യം ആനകൂട്ടം വീട് തകര്‍ത്തിട്ടും വനം വകുപ്പ് അധികൃതര്‍ എത്തി പരിശോധന നടത്തി പോയതല്ലാതെ യാതൊരുവിധ സാമ്പത്തിക സഹായവും ചെയ്തിട്ടില്ല. പട്ടയം ഇല്ലെന്ന കാരണം പറഞ്ഞാണ് സഹായം നല്‍കാതെ വനം അധികൃതര്‍ ഒഴിവാക്കുന്നത് . ആന പുരയിടത്തില്‍ പ്രവേശിക്കാതിരിക്കാന്‍ ട്രഞ്ച് താഴ്ത്താനും പുരയിടത്തിലെ മരംമുറിക്കാനും വനം വകുപ്പ് അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്ന് ഡെനീഷ് പറഞ്ഞു. സമീപത്തെ പല റിസോര്‍ട്ടുകള്‍ക്കും വഴിവിട്ട സഹായം വനം വകുപ്പ് അധികൃതര്‍ ചെയ്ത് നല്‍കുന്നുണ്ടെന്ന് ഡെനീഷ് ആരോപിച്ചു.

റിസോര്‍ട്ടിലേക്ക് ആവശ്യത്തിന് മരംമുറിയും മണലും പാറയും ഇല്ലിയും ആവശ്യത്തിലധികം ഉപയോഗിക്കുകയും വെട്ടുകയും ചെയ്യുന്നുണ്ട്. ഇതേ കുറിച്ച് മേലുദ്യോഗസ്ഥര്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന ആവശ്യംവും ശക്തമാണ്. നാല് പ്രാവശ്യമായി കാട്ടാന വീട് തകര്‍ത്ത് 15 ലക്ഷം രൂപയോടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ഡെനീഷ് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ (ബുധനാഴ്ച ) കുട്ടമ്പുഴ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും ഡെനീഷ് പറഞ്ഞു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

error: Content is protected !!