കോതമംഗലം: രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ജോൺസൺ ചെറിയാൻ അധ്യക്ഷത വഹിച്ചു.
പാവനാത്മ എജുക്കേഷൻ കൗൺസിലർ സിസ്റ്റർ ഗ്ലോറി സി എം സി പഠനോപകരണ വിതരണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ പ്രിൻസ് വർക്കി പുതിയതായി എത്തിച്ചേർന്ന കുട്ടികൾക്ക് ദീപം തെളിയിച്ചു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുജ,സ്റ്റാഫ് സെക്രട്ടറി അനു ജോസ്,എംപിടിഎ വൈസ് പ്രസിഡൻറ് ഐറിൻ ജോഷി എന്നിവർ പ്രസംഗിച്ചു.























































