Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം പാലം നിര്‍മാണം ഓഗസ്റ്റില്‍ പൂര്‍ത്തീകരിക്കും

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ബൗസ്ട്രിംഗ് ആര്‍ച്ച് ബ്രിഡ്ജ് (വില്ലിന്റെ ഞാണ്‍ പോലെയുള്ള ആര്‍ച്ച് പാലം) നേര്യമംഗലത്ത് ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയ ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. 42 മീറ്റര്‍ നീളത്തിലുള്ള അഞ്ച് സ്പാനുകള്‍ കൂടി ചേര്‍ത്ത് ആകെ 214 മീറ്റര്‍ നീളത്തില്‍ ഉള്ള പാലം 13 മീറ്റര്‍ വീതിയിലാണ് പൂര്‍ത്തീകരിക്കുന്നത്. ഇതില്‍ എട്ട് മീറ്റര്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിനായുളള വീതിയാണ്.

ഇപ്പോഴുള്ള പാലത്തിന് ആകെ നാല് മീറ്ററാണ് വീതി. ഇരു വശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിക്കും. നിലവില്‍ മൂന്ന് ബൗസ്ട്രിംഗ് ആര്‍ച്ച് ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാലാമത്തെ സ്പാനിനുള്ള ആര്‍ച്ച് ഘടിപ്പിക്കല്‍ ഈ ആഴ്ച തന്നെ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് അഞ്ചാം ആര്‍ച്ചും ഘടിപ്പിച്ച് പാലത്തില്‍ പാകിയിട്ടുള്ള സ്റ്റീല്‍ പ്രതലത്തില്‍ കോണ്‍ക്രീറ്റിംഗ് കൂടി ചെയ്താല്‍ പിന്നീട് അന്തിമ ഘട്ടത്തില്‍ ഉള്ള പ്രവര്‍ത്തികള്‍ മാത്രമേ ബാക്കിയുള്ളൂ.

2027 മാര്‍ച്ച് വരെ കരാര്‍ കമ്പനിക്ക് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ടെങ്കിലും ഓഗസ്റ്റില്‍ തന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രോജക്ട് എന്‍ജിനീയര്‍ മുരളി വ്യക്തമാക്കിയതായി എംപി പറഞ്ഞു. കവളങ്ങാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സൈജന്റ് ചാക്കോ, ജൈമോന്‍ ജോസ്, ബേസില്‍ പറേക്കുടി, ലിനോ തോമസ് എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.

 

You May Also Like

ACCIDENT

കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്.  വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കവളങ്ങാട്: കെഎസ്‌കെടിയു കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം ‘അമരസ്മരണ’ സംഘടിപ്പിച്ചു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എന്‍.സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.എം അലിയാര്‍...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

NEWS

നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ചെങ്ങമനാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജോര്‍ജ്, ബോബന്‍, മോളി, ജോയി, ഷൈനി. മരുമക്കള്‍ : ശലോമി, മേരി, അവരാച്ചന്‍, സോവ, ഷാജു.

CHUTTUVATTOM

കോതമംഗലം: ചേലാട് കള്ളാട് തടങ്ങനാട്ട് മാത്യു ജോസഫിന്റെ ഭാര്യ മിത (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബെന്‍ മാത്യു (കോട്ടയം ഐ.റ്റി.ഐ. വിദ്യാര്‍ത്ഥി),അല്‍മാ മാത്യു (കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

error: Content is protected !!