മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നും വീട്ടുജോലിക്കെത്തിച്ച ഏഴുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിന്ധു നായര്‍, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്‍, കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് നാഗപ്പന്‍ എന്നിവരെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി തെളിവുകളുടെ ആഭാവത്തില്‍ വെറുതെ വിട്ടത്.
2011 ഫെബ്രുവരി 24ന് അശോകപുരത്താണ് കേസിനാസ്പതമായ സംഭവം. ഒരുമാസത്തോളം അശോകപുരത്തുള്ള ഒന്നാം പ്രതി സിന്ധു നായരുടെയും, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്റെയും വീട്ടില്‍ കുട്ടി ജോലി ചെയ്തിരുന്നു. ശരീരമാകെ മുറിവുംചതവും പൊള്ളലുമേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്മരിച്ചത്. കേസിലെ നാലാം പ്രതി ഷൈലയെ കോടതി നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീലിന് പോകുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ പി.ആര്‍ ജമുന പറഞ്ഞു.






















































