Connect with us

Hi, what are you looking for?

AGRICULTURE

കോതമംഗലത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

കോതമംഗലം: കോതമംഗലത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ടി.എം മീതിയന്‍ സ്മാരക ഹാളിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പറന്നു പോയി. ഇത് സമീപത്തെ ഷോപ്പിംഗ് കെട്ടിടത്തില്‍ വീണ് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. നെല്ലിക്കുഴി, പിണ്ടിമന, കോട്ടപ്പടി, പൈങ്ങോട്ടൂര്‍, കുട്ടമ്പുഴ പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും വന്‍ കൃഷിനാശം സംഭവിച്ചു.

2250 കുലച്ച എത്തവാഴകള്‍, 1475 കുലയ്ക്കാത്ത വാഴകള്‍, കായ്ക്കുന്ന 40 ജാതികള്‍, കായ്ക്കുന്ന 20 കമുകുകള്‍, 7 തെങ്ങുകള്‍, 80 റബ്ബര്‍ മരങ്ങള്‍ എന്നിവയ്ക്ക് നാശം സംഭവിച്ചിട്ടുണ്ട്. 90 കര്‍ഷകരുടെ വിളകള്‍ക്കാണ് നഷ്ടം. കോതമംഗലം പള്ളിമാലില്‍ റെജി മത്തായിയുടെ വാഴത്തോട്ടം പൂര്‍ണമായും നശിച്ചു. കുട്ടമ്പുഴയില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. വിവിധ പഞ്ചായത്തുകളില്‍ 25 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. പിണ്ടിമന പഞ്ചായത്തിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം പാലത്തിനോട്ചേ ർന്നുള്ള അപ്രോച്ച് റോഡിൽ വൻ ഗർത്തം. മുമ്പും ഇവിടെതന്നെ കുഴി ഉണ്ടായതാണ്. അന്ന് മൂടിയതാണെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പാലത്തില്‍ നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്. കുഴിയോട് ചേര്‍ന്ന് വാഹനങ്ങള്‍ നിറുത്തിയിടുന്നതും...

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎൽഎ സർവീസിന്റെ ഉദ്ഘാടനം...

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: സ്വച്ച് ഏവം ഹരിത വിദ്യാലയ പ്രോഗ്രാമിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് സംഘടനയിലെ വിദ്യാർഥിനികൾ താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ക്ലീനിങ് ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

CHUTTUVATTOM

കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കോട്ടപ്പടി ബ്രാഞ്ച് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കോതമംഗലം മേഖല മെത്രാപ്പോലിത്ത ഏലിയാസ് മാർ യൂലിയോസ് ഉത്‌ഘാടനം...

CHUTTUVATTOM

കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജും എ. .പി .ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എനർജി സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന റീജിയണൽ ലീഡർഷിപ്പ് ക്യാമ്പ് ഊർജ്ജ 1.1 ആരംഭിച്ചു. എം. എ...

CHUTTUVATTOM

കവളങ്ങാട്: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി. ഐ.പി) എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനുമായി നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒരു ജലസേചന പദ്ധതിയാണ്. കോതമംഗലം താലുക്കിലെ പോത്താനിക്കാട്, പല്ലാരിമംഗലം,...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

error: Content is protected !!