പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ ബാക്കവിയും ചേർന്ന് നിർവഹിച്ചു. അജിൽസ് ഒ ജമാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൗക്കത് അലി സ്വാഗതം പറഞ്ഞു. സിപിഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, പഞ്ചായത്ത് അംഗം ഹക്കിം ഖാൻ, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി മുഹ്സിൻ മുഹമ്മദ്, ഇടം അംഗം ഷംനാദ് അലിയാർ, ഷിജീബ് സൂഫി എം എൻ സുകുമാരൻ, ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു






















































