കോതമംഗലം: കോതമംഗലത്ത് 15 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഭൂതത്താന്‍കെട്ട് ഇറിഗേഷന്‍ ഓഫീസിന്റെ പിറകുവശത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്.
പാമ്പുപിടുത്ത വിദഗ്ധന്‍ മാര്‍ട്ടിന്‍ മേയ്ക്കമാലിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അതിസാഹസികമായാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ പിന്നീട് കരിമ്പാനി വനത്തില്‍ തുറന്നു വിട്ടു.






















































