കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് കുടുംബസംഗമം സംഘടിപ്പിച്ചു.തങ്കളം റോട്ടറി ഭവനിൽ നടന്ന പരിപാടി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. KSVVS ഏരിയ പ്രസിഡന്റ് എം. യു അഷറഫ് അധ്യക്ഷത വഹിച്ച കുടുംബസംഗമത്തിൽ ഏരിയ സെക്രട്ടറി കെ. എ നൗഷാദ് സ്വാഗതം ആശംസിച്ചു.
സമിതി ജില്ലാ സെക്രട്ടറി അബ്ദുൽ വാഹിദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് റോബിൻ വൻനിലം, ജില്ലാ ട്രഷറർ കെ എം പരീത്,പി പി മൈതീൻ ഷാ,സി പി എസ് ബാലൻ, സീ ഇ നാസർ,പി എച്ച് ഷിയാസ്, സജി മാടവന, എം ബി യൂസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.ഏരിയ ട്രഷറർ കെ കുര്യക്കോസ് നന്ദിയും പ്രകാശിപ്പിച്ചു.
കോതമംഗലത്തെ വ്യാപാരി വ്യവസായി സമിതിയുടെ 15 യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു . പരിപാടിയുടെ ഭാഗമായി അജിത്ത് മേലേരിയുടെ നാടൻപാട്ട് ഗാനമേളയും, അംഗങ്ങളുടെ കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു.






















































