Connect with us

Hi, what are you looking for?

CHUTTUVATTOM

എന്റെ നാട് കാര്‍ഷികോത്സവത്തിന് കോതമംഗലത്ത് തുടക്കം

കോതമംഗലം: എന്റെ നാട് കാര്‍ഷികോത്സവത്തിന് കോതമംഗലത്ത് തുടക്കമായി. നടി മഞ്ജു വാര്യര്‍ കാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷിയേയും കര്‍ഷകരെയും സംരക്ഷിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും അവയ്ക്ക് ശാശ്വത പരിഹാരം കാണാനും മുന്തിയ പരിഗണന നല്‍കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ ഷിബു തെക്കുംപുറം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അടുത്ത ജനുവരിയില്‍ നടത്തുന്ന കാര്‍ഷിക മേള കേരളം കണ്ടതില്‍ ഏറ്റവും മികച്ച കാര്‍ഷിക മഹാമേളയായി മാറ്റുമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, കോതമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പ്രിന്‍സ് വര്‍ക്കി, ഇ.എം.മൈക്കിള്‍, കെ.എം.കുര്യാക്കോസ്, സി.കെ.സത്യന്‍, പി.എം.സിദ്ധിഖ്,ബാബു പോള്‍,പി.എ. പാദുഷ,ജോഷി പൊട്ടക്കല്‍,
ജോഷി കുര്യാക്കോസ്, കെ.ഇ.കാസിം,ബിജി ഷിബു, ഡാമി പോള്‍, കെ.പി.കുര്യാക്കോസ്, ലിസ്സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

കാര്‍ഷികോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 3.00: കൃഷിക്ക് ഭീഷണിയായി കാലാവസ്ഥ വ്യതിയാനവും വന്യമൃഗ ശല്യവും വിഷയത്തില്‍ സെമിനാര്‍, മികച്ച കര്‍ഷകരെ ആദരിക്കല്‍. പ്രാദേശിക കലാകാരന്മാരുടെ മെഗാ ഷോ എന്നിവ നടത്തപ്പെടും.

 

You May Also Like

CHUTTUVATTOM

കോതമംഗലം: വികസന പ്രക്രിയയില്‍ പൊതുജനങ്ങളെ പങ്കാളികളാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉടനെ തുറക്കുമെന്ന് കോതമംഗലത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം. കര്‍ത്തവ്യ ബോധത്തോടെ വിജയത്തെ ഏറ്റുവാങ്ങുന്നുവെന്നും ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രകടന പത്രികയിലെ...

CHUTTUVATTOM

കോതമംഗലം: വേള്‍ഡ് കപ്പില്‍ തരംഗമായ വൂവുസെല തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളിലും താരം. കോതമംഗലത്ത് വോട്ടണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ വിജയികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മുളവൂര്‍ ബ്ലായിക്കുടി അലിയാറാണ് വൂവുസെലകളുമായി എത്തിയത്. കഴിഞ്ഞ 10...

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ അഫ്‌റാസ് മുഹമ്മദിനെ അനുമോദിച്ചു. പഴമ്പിള്ളില്‍ കുടുംബാംഗമായ ചാമക്കാട്ട് പി.എം. അജാസിന്റെയും ഫസീനയുടെയും മകനാണ് അഫ്‌റാസ് മുഹമ്മദ്. പഴമ്പിള്ളില്‍ കുടുംബയോഗത്തിന്...

CRIME

കോതമംഗലം: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പോലീസ് കരുതല്‍ തടങ്കലിലെടുത്തു. പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്....

CHUTTUVATTOM

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. കൊയ്നിപ്പാറ കൊപ്പാറതെക്കേതില്‍ സതീഷ്‌കുമാറിന്റെ വീടാണ് ആനകൂട്ടം തുകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. വീട് തകര്‍ത്തിന് ഏകദേശം...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

NEWS

കോതമംഗലം:നിയമസഭ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ കോതമംഗലം എം.എ കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻ ഭാഗത്ത്‌ കോതമംഗലവും,...

CHUTTUVATTOM

കോതമംഗലം: എൽഡിഎഫ് സംയുക്ത ട്രേഡ് യൂണിയൻ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റിയംഗം എം. ജി.അജി ഉദ്ഘാടനം ചെയ്തു. എഐടിയുസി താലുക്ക് സെക്രട്ടറി എം.എസ് ജോർജ്ജിൻ്റെ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം : ഐഎൻടിയുസി കോതമംഗലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാഘോഷത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ റാലിയുംസമ്മേളനം നടത്തി .മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു റീജണൽ പ്രസിഡൻ്റ് അബു മൊയ്തീൻ അധ്യക്ഷനായി...

ACCIDENT

  നേര്യമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ദേശീയപാത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ക്രീറ്റ് സ്ലാബുകളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയില്‍ കുളിക്കടവില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരന് രക്ഷകയായി 10 വയസുകാരി. നെല്ലിക്കുഴി സദ്ദാം നഗര്‍ കാപ്പുചിറയ്ക്ക് സമീപമുള്ള കുളിക്കടവിലാണ് പിഞ്ചു കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം കാപ്പുചിറയ്ക്കു സമീപത്തുള്ള...

CHUTTUVATTOM

കോതമംഗലം:പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും തങ്കളം ഷീ ലോഡ്ജിന് മുന്നിലും കൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാത്തതിലും മാലിന്യം കൈകാര്യം ചെയ്യുന്നതിലെ നഗരസഭയുടെ വീഴ്ചയിലും ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ നഗരസഭ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് നടത്തിയ...

error: Content is protected !!